പാര്‍ട്ട്ണര്‍ ഇന്‍ ക്രൈം, വിരമിച്ചതിന് ശേഷം സംഗയും ജയവര്‍ധനയും ചെയ്തത്

അന്‍സില്‍ ഗുരുക്കള്‍
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ഭൂരിഭാഗം താരങ്ങളും ഒന്നുകില്‍ ക്രിക്കറ്റിന്റെ ഏതെങ്കിലും മേഖലകളില്‍ സജീവമാവും. അല്ലെങ്കില്‍ സ്വസ്ഥമായി കുടുംബത്തോടൊപ്പം കുറെ സമയം ചെലവഴിക്കും. ശ്രീലങ്കന്‍ താരങ്ങളായ സങ്കക്കാരയും ജയവര്‍ദനെയും മറ്റൊരു തരത്തിലാണ് റിട്ടയര്‍മെന്റ് ലൈഫിനെ പറ്റി ചിന്തിച്ചത്.
കരിയറിനു ശേഷവും തങ്ങള്‍ക്ക് സ്വസ്ഥമായിരിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരിടം വേണം. കുക്കിങ്ങില്‍ തല്പരനായ ജയവര്‍ദനെ നമുക്ക് ഒരു റെസ്റ്റോറന്റ് തുടങ്ങിയാലെന്താ എന്ന് സങ്കയോട് ചോദിച്ചു. കേട്ടപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും സംഗക്കും ആശയം ഇഷ്ടപ്പെട്ടു.
ശ്രീലങ്കന്‍ തനതു വിഭവങ്ങള്‍ അടങ്ങിയ ഒരു കൊച്ചു റസോറ്ററന്റ് ആയിരുന്നു മഹേലയുടെ മനസ്സില്‍. ശ്രീലങ്കയിലെ പ്രധാന കടല്‍ വിഭവമായ ക്രാബ് ആയിരുന്നു പ്രധാന ആകര്‍ഷണം. അത് കൊണ്ടു തന്നെ മിനിസ്ട്രി ഓഫ് ക്രാബ് എന്ന് പേരും ഇട്ടു. ഇതെല്ലാം നോക്കി നടത്താന്‍ ശ്രീലങ്കയിലെ ഒരു പ്രധാനപ്പെട്ട ഷെഫിനെയും നിയമിച്ചു.
റെസ്റ്റോറന്റ് നടത്തി പണം കണ്ടെത്താന്‍ വേണ്ടി ആയിരുന്നില്ല അവരിതാരംഭിച്ചത്. പക്ഷെ സംഗതി വലിയ രീതിയില്‍ സക്‌സസായി. മിനിസ്റ്ററി ഓഫ് ക്രാബ് വലിയ വിജയം കണ്ടു. ശ്രീലങ്കക്ക് പുറത്തും. ഐപിഎല്ലിലെ തിരക്കുകള്‍ കഴിയുമ്പോള്‍ മഹേലയും സംഗയും ക്രാബിലേക്ക് വരും. മഹേല ഉണ്ടാക്കുന്ന വിഭവങ്ങള്‍ ടെസ്റ്റ് ചെയ്യലാവും പിന്നെ സംഗയുടെ പ്രദാന പരിപാടി. ഇടക്ക് പഴയ ഓര്‍മ്മകളും പങ്കു വെച്ച് അവരങ്ങനെ റിട്ടയര്‍മെന്റ് ലൈഫ് എന്‍ജോയ് ചെയ്യും.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍