മതിയായി, കുല്‍ദീപ് ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

ഐപിഎല്‍ പാതിവഴിയില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മിസ്ട്രി സ്പിന്നര്‍ കുല്‍ദീപ് യാദവ് നാട്ടിലേക്ക് മടങ്ങി. പരിക്ക് കാരണം ആണ് കുല്‍ദീപ് യാദവ് മടങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സീസണില്‍ കുല്‍ദീപ് യാദവിന്റെ സേവനം ഇനി കൊല്‍ക്കത്തയ്ക്ക് ലഭിക്കില്ല.

കാല്‍മുട്ടിനാണ് കുല്‍ദീപിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കുല്‍ദീപിന് സീസണിലെ അഭ്യന്തര മത്സരങ്ങളഴും നഷ്ടമായേക്കും.

നിലവില്‍ കുല്‍ദീപിന്റെ മടക്കം കൊല്‍ക്കത്ത നൈറ്റ് റൈഴേ്‌സിനെ ഒരു തരത്തിലും ബാധിക്കില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സംഘത്തിലുണ്ടെങ്കിലും വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും തിളങ്ങുന്നതിനാല്‍ തന്നെ ഏറെക്കാലമായി കുല്‍ദീപിന് ടീമില്‍ സ്ഥാനം ലഭിയ്ക്കുന്നില്ലായിരുന്നു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ താന്‍ നേരിടുന്ന ദുരവസ്ഥ തുറന്ന പറഞ്ഞ് കുല്‍ദീപ് യാദവ് രംഗത്ത് വന്നിരുന്നു. മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരുന്നതിന്റെ കാരണം പോലും ചിലപ്പോള്‍ തനിക്കറിയാന്‍ പറ്റാറില്ലെന്നും ടീമിന്റെ നായകനായ ഓയിന്‍ മോര്‍ഗന്‍ തന്നെ എങ്ങനെയാണ് കാണുന്നതെന്ന് പോലും തനിക്കറിയില്ലെന്നും കുല്‍ദീപ് പറഞ്ഞിരുന്നു.

അതെസമയം ഇന്ത്യന്‍ ടീമില്‍ പോലും താന്‍ ഇത്തരം അവസ്ഥയിലൂടെ കടന്ന് പോയിട്ടില്ലെന്ന് കുല്‍ദീപ് പറയുന്നു.ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയാണെങ്കില്‍ അത് എന്ത് കൊണ്ടാണെന്ന് ടീം മാനേജുമെന്റോ ക്യാപ്റ്റനോ നമ്മോട് സംസാരിക്കുമെന്നും അത് വലിയ ആശ്വാസമാണെന്നും കുല്‍ദീപ് കൂട്ടിചേര്‍ത്തു.

കൊല്‍ക്കത്ത നിരയില്‍ വിദേശ ക്യാപ്റ്റനായതിനാലാണ് ആശയവിനിമയം ബുദ്ധിമുട്ടാകുന്നതെന്ന സൂചനയാണ് കുല്‍ദീപ് പങ്കുവെച്ചത്. ദിനേഷ് കാര്‍ത്തിക്കില്‍ നിന്ന് കഴിഞ്ഞ സീസണിനിടെയാണ് മോര്‍ഗന്‍ നായക സ്ഥാനം ഏറ്റെടുത്തത്.

 

You Might Also Like