ഇംഗ്ലണ്ടിലേക്ക് പരിഗണിച്ചില്ല, ലങ്കയിലേക്കെങ്കിലും അവസരം നല്‍കണമെന്ന് ഇന്ത്യന്‍ താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവ്. എന്നാല്‍ അടുത്ത ശ്രീലങ്കന്‍ പര്യടനത്തില്‍ തനിക്ക് അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുല്‍ദീപ് യാദവ് പറയുന്നു.
ടീമില്‍ ഇടമില്ലെങ്കില്‍ ഏത് താരത്തിനും സങ്കടമുണ്ടാകുമെന്നും തനിക്കും അത്തരത്തില്‍ സങ്കടമുണ്ടെന്നും കുല്‍ദീപ് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ വിഷമമുണ്ടെങ്കിലും അടുത്ത അവസരത്തിനായി നാം കാത്തിരിക്കണമെന്നും കുല്‍ദീപ് വ്യക്തമാക്കി. ശ്രീലങ്കയിലേക്ക് തനിക്ക് തീര്‍ച്ചയായും അവസരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും കുല്‍ദീപ് പറഞ്ഞു.
ഏതാനും വര്‍ഷമായി മോശം ഫോമിലൂടെ കടന്ന് പോകുന്ന താരത്തിന് ഇന്ത്യന്‍ ടീമിലോ ഐപിഎല്‍ ഫ്രാഞ്ചൈസിയിലോ സ്ഥിരമായി അവസരം ഇല്ലാതായിട്ടുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി താരത്തിന് ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനാകട്ടെ താരത്തിന് പകരം അക്‌സര്‍ പട്ടേലിനും വാഷിംഗ്ടണ്‍ സുന്ദറിനും അവസരം ലഭിച്ചു. അതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ താരത്തിന് ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീമിലുണ്ടായിട്ടും ഷഹ്ബാസ് നദീമിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും ആണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരിഗണിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഏഴ് ടെസ്റ്റുകള്‍, 63 ഏകദിനങ്ങള്‍, 21 ടി20 മത്സരങ്ങളില്‍ നിന്നായി യഥാക്രമം 26, 105, 39 എന്നിങ്ങനെയാണ് കുല്‍ദീപ് വിക്കറ്റുകള്‍ നേടിയത്.