റിവ്യൂ പറഞ്ഞ് വിളിപ്പിച്ചു, അതിവേഗ സ്റ്റംമ്പിംഗ്, പകരക്കാരനായി ഞെട്ടിച്ച് അരങ്ങേറാത്ത ഭരത്തിന്റെ മാസ്

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് കാണ്‍പൂരില്‍ പുരോഗമിക്കുമ്പോള്‍ ശ്രദ്ധപിടിച്ചെത്തിയത് ഒരു പകരക്കാരന്‍. അത് മറ്റാരുമല്ല കഴുത്തിന് പരിക്കേറ്റത് മൂലം കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയ കെഎസ് ഭരതാണ് മൂന്നാം ദിനം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളും ഒരു ലക്ഷണമൊത്തൊരു സ്റ്റംമ്പിംഗും ആണ് തനിയ്ക്ക് കിട്ടിയ സുവര്‍ണാവസരം ഉപയോഗപ്പെടുത്തി ഭരത് നടത്തിയത്.

ഇന്ത്യന്‍ ടീമിന് ലഭിച്ച ആദ്യത്തെ വിക്കറ്റില്‍ നിര്‍ണായക പങ്കാണ് ഭരത് വഹിച്ചത്. ന്യുസിലാന്‍ഡ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയ അപകടകരമായ കൂട്ടുകെട്ട് അശ്വിനാണ് തകര്‍ത്തത്. ന്യുസിലാന്‍ഡ് സ്‌കോര്‍ 151ല്‍ നില്‍ക്കെ 89 റണ്‍സ് നേടിയ യംഗിനെ അശ്വിന്‍ പകരക്കാരനായി കീപ്പര്‍ റോളില്‍ എത്തിയ ഭരതിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.

അമ്പയര്‍ ആദ്യ ഔട്ട് വിധിച്ചില്ലെങ്കിലും ഭരത് റിവ്യൂ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വളരെ ആത്മവിശ്വാസത്തില്‍ ഉണ്ടായിരുന്ന ഭരതിന്റെ തീരുമാനം ശരിയായിരുന്നു. പരിശോധനയില്‍ ബാറ്റില്‍ ഉരസിയത് തെളിഞ്ഞതോടെ അമ്പയര്‍ തന്റെ തീരുമാനം തിരുത്തി. ഇതോടെ ഇന്ത്യന്‍ ടീമിന് തലവേദനയായി മാറിയ സഖ്യത്തിന് അന്ത്യമായി.

ഇതോടെ കെട്ടുറപ്പ് നഷ്ടപ്പെട്ട കിവീസ് അതിവേഗം തകരുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 95 റണ്‍സെടുത്ത ടോം ലാഥമിനെ സ്റ്റംമ്പ് ചെയ്ത് പുറത്താക്കിയ ഭരത് റോസ് ടെയ്‌ലറുടെ ക്യാച്ചും സ്വന്തമാക്കി.

മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 345 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് പോരാട്ടം 296 റണ്‍സിന് അവസാനിച്ചു. ഇതോടെ നാല്‍പത്തിയഞ്ച് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിംഗിനിങ്ങിയ ടീം ഇന്ത്യയ്ക്ക് 14 റണ്‍സിനിടെ ഒരു വിക്കറ്റ് നഷ്ടമായി. ഇതോടെ മത്സരം രണ്ട് ദിവസം അവശേഷിക്കെ 63 റണ്‍സിന് മുന്നിലാണ് ടീം ഇന്ത്യ.

 

You Might Also Like