ഇംഗ്ലണ്ടിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യന്‍ താരത്തെ പുറത്താക്കി ബിസിസിഐ, കാരണമിതാണ്

Image 3
CricketTeam India

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിലിലേക്കും ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിലേക്കും തെരഞ്ഞെടുത്ത യുവ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനെ ഒഴിവാക്കി ബിസിസിഐ. കോവിഡ് ബാധിച്ചിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ ഫി്റ്റ്‌നസ് വീണ്ടെടുത്തതോടെയാണ് ബാക്കപ്പ് താരമെന്ന നിലക്ക് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരതിന് ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത്.

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഭരത് ക്വാറന്റൈനും ഇരുന്നിരുന്നു. എന്നാല്‍ സാഹ ഈ സമയം ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച് സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയതോടെ ഭരതിന് ടീമിലെ സ്ഥാനം നഷ്ടമാകുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഭരതിനെ പുറത്താക്കിയതിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഭരത്തിനോട് ചെയ്തത് നീതികേടാണെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.

റിഷഭ് പന്താണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ പന്തിന് പരിക്കേറ്റാല്‍ മാത്രമാകും സാഹയെ ടീമിലേക്ക് പരിഗണിക്കുക. അതിനാലാണ് ഭരത്തിനെ ടീം ഇന്ത്യയ്‌ക്കൊപ്പം കൂട്ടാത്തതെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം

ഈ മാസം 18ന് ആണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. അതിന് ശേഷം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ലപരമ്പരയും കളിക്കാനുണ്ട്.