അയാള്‍ അഹങ്കാരത്തിന്റെ ആള്‍രൂപമായിരിക്കുന്നു, ഇപ്പോള്‍ നിയന്ത്രിച്ചാല്‍ രോഹിത്തിന് കൊള്ളാം

Image 3
CricketIPL

ഐപിഎല്ലില്‍ രാജസ്ഥാനെതിരായ നടന്ന മത്സരത്തില്‍ സഹതാരത്തോട് മോശമായി പെരുമാറിയ ക്രുണാല്‍ പാണ്ഡ്യയ്ക്കെതിരെ ക്രിക്കറ്റ് ലോകത്ത് മുറവിളി ഉയരുന്നു. ബാറ്റ് ചെയ്യുന്നതിനിടെ സഹതാരം അനുകുല്‍ റോയിയോടുള്ള താരത്തിന്റെ പെരുമാറ്റമാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ചൊടിപ്പിച്ചിരിക്കുന്നത്.

മുംബൈ ഇന്നിംഗ്സിന്റെ 15ാം ഓവറിലാണ് സംഭവം. ഗ്രീസില്‍ നില്‍ക്കെ കൈയിലെ വിയര്‍പ്പ് മാറ്റുന്നതിനായി മൊയിസ്റ്ററൈസര്‍ കൊണ്ടുവരാന്‍ ഡഗൗട്ടിലേക്ക് നോക്കി ക്രുണാല്‍ ആവശ്യപ്പെട്ടു. മൊയിസ്റ്ററൈസറുമായി എത്തിയത് അനുകുല്‍ റോയിയാണ്.

എന്നാല്‍ മോയിസ്റ്ററൈസര്‍ പുരട്ടി കഴിഞ്ഞ് അനുകുലിനെ നോക്കുക പോലും ചെയ്യാതെ അത് വലിച്ചെറിയുകയായിരുന്നു ക്രുണാല്‍. ഇതാണ് ക്രിക്കറ്റ് ലോകത്തെ ചൊടിപ്പിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കേവലം തുടക്കകാരന്‍ മാത്രമായ ക്രുണാല്‍ താന്‍ വലിയ ആളാണെന്ന് ഭാവിക്കുകയാണെന്നും അഹങ്കാരമാണ് അദ്ദേഹത്തെ നയിക്കുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. ക്രുണാലിന്റെ പ്രവൃത്തി അനുകുലിനെയും വേദനപ്പിച്ചെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

https://twitter.com/pant_fc/status/1387763190386278401?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1387763190386278401%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.southlive.in%2Fsport%2Fcricket%2Fipl-2021-krunal-throws-away-the-moisturizer-towards-anukul-roy%2F

നേരത്തെയും ക്രുണാല്‍ സഹതാരങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ട്. കഴിഞ്ഞ ഡൊമസ്റ്റിക് സീസണില്‍ ബറോഡയിലെ സഹതാരം ദീപക് ഹൂഡയുമായി ക്രുണാല്‍ കൊമ്പുകോര്‍ത്തിരുന്നു.