വീണ്ടും പ്രശ്‌നക്കാരനായി ക്രുനാല്‍, ഇത്തവണ വലിച്ചെറിഞ്ഞത് ടീമിലെ നിര്‍ണ്ണായക സ്ഥാനം

ഇന്ത്യന്‍ ക്രിക്കറ്റിലെ ചീത്ത കുട്ടികളില്‍ ഒരാളാണ് ക്രുനാല്‍ പാണ്ഡ്യ. ഏക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരന്‍. നിലവില്‍ ബറോഡ ക്രിക്കറ്റ് അസോസിയഷനുമായാണ് ക്രുനാല്‍ പോരാട്ടം നടത്തുന്നത്.

ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തില്‍ കുറച്ച് മാസങ്ങളായി തുടരുന്ന കൃനാള്‍ പാണ്ട്യ തന്റെ ക്യാപ്റ്റന്‍സി സ്ഥാനം സെലക്ഷന്‍ കമ്മിറ്റിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവെച്ചിരിക്കുന്നകയാണ്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രണവ് ആമീനു അയച്ച സന്ദേശത്തില്‍ തന്റെ രാജി തീരുമാനം അറിയിച്ചിരിക്കുന്നത്.

വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പരിശീലത്തിലായിരുന്ന ക്രുനാല്‍ ടീം സെലക്ഷനില്‍ തന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാത്തത്തില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു. ടീമിനായി തുടര്‍ന്നും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച താരം പക്ഷേ ക്യാപ്റ്റന്‍ സ്ഥാനത്ത് ഇനിയും തുടരുവാന്‍ ആഗ്രഹമില്ലെന്നാണ് ഇപ്പോള്‍ അറിയിക്കുന്നത്.

”നിലവിലെ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ബറോഡ ടീമിനെ നയിക്കാന്‍ എനിക്ക് കഴിയില്ലെന്ന് നിരാശയോടെ വ്യക്തമാക്കുന്നു. എന്നാല്‍ ടീമിനായി കളിക്കാനുള്ള ആഗ്രഹത്തില്‍ തന്നെയാണ് ഞാന്‍ . ഒരു ടീം അംഗം എന്ന നിലയിലും കളിക്കാരനെന്ന നിലയിലും ബറോഡ ക്രിക്കറ്റിന് ഞാന്‍ എല്ലാ കാലവും ഏറ്റവും മികച്ചത് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. എന്റെ എല്ലാവിധ പിന്തുണയും ഒപ്പം സംഭാവനയും തന്നെ എല്ലായ്‌പ്പോഴും ടീമിന്റെ ഏറ്റവും മികച്ച താല്‍പ്പര്യത്തിനായിട്ടാണ് ‘ ക്രുനാല്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെയ്ദ് മുഷതാഖ് അലി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബറോഡക്ക് സാധിച്ചില്ലാ. ക്രുനാല്‍ പാണ്ട്യയുടെ കീഴില്‍ മത്സരിച്ച ബറോഡക്ക് ഒരു മത്സരം മാത്രം വിജയിച്ച് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 87 റണ്ണും 5 വിക്കറ്റുമാണ് ടൂര്‍ണമെന്റില്‍ ക്രുനാല്‍ നേടിയത്.

You Might Also Like