കേരള പ്രീമിയര്‍ ലീഗുകാരറിയാന്‍, ഗോവ പ്രോ ലീഗില്‍ നിന്ന് മറ്റൊരു താരം കൂടി ഐഎസ്എല്ലിലേക്ക്

കേരള പ്രീമിയര്‍ ലീഗ് സംഘാടകരറിയാന്‍. ഗോവ പ്രോ ലീഗില്‍ കളിയ്ക്കുന്ന മറ്റൊരു താരം കൂടി ഐഎസ്എല്‍ ക്ലബുമായി കരാര്‍ നേടിയെടുത്തു. സ്‌പോര്‍ടിങ് ക്ലബ് ഗോവയുടെ താരമായിരുന്ന ജോര്‍ജ്ജ് ഡിസൂസയെ ഒഡീഷ എഫ് സി സൈന്‍ ചെയ്തത്.
ക്ലബ് ഔദ്യോഗികമായി തന്നെ ഡിസൂസയുടെ സൈനിംഗ് പ്രഖ്യാപിച്ചു. ആദ്യമായാണ് ഡിസൂസ ഐ എസ് എല്ലില്‍ കളിക്കുന്നത്. ലെഫ്റ്റ് ബാക്കായ താരത്തിന്റെ സ്‌പോര്‍ടിങ് ഗോവയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫ്രീ ട്രാന്‍സ്ഫറിലാണ് ഡിസൂസ ഇപ്പോള്‍ ഒഡീഷയിലേക്ക് എത്തുന്നത്. താരം ഒഡീഷയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു.

ഗോവ പ്രോ ലീഗില്‍ നടത്തിയ ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌കൗട്ടുകള്‍ക്ക് ഇടയില്‍ വലിയ ശ്രദ്ധ നേടിയ താരമാണ് ഡിസൂസ.
അതെസമയം കേരള പ്രീമിയര്‍ ലീഗ് കൂടുതല്‍ മെച്ചപ്പെടണം എന്ന സന്ദേഷമാണ് ഈ വാര്‍ത്ത നല്‍കുന്നത്. ഗോപ പ്രോലീഗില്‍ നിന്ന് ഐഎസ്എല്ലിലെത്തുന്ന ഒരു ഡസന്‍ കളിക്കാരില്‍ അവസാന ആളാണ് ഡിസൂസ.
കൂടുതല്‍ ദൈര്‍ഖ്യമേറിയ ഒരു പ്രൊഫഷണല്‍ ലീഗായി കേരള പ്രീമിയര്‍ ലീഗ് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ കേരള പ്രീമിയര്‍ ലീഗ് കൊണ്ട് കേരളത്തിന് എന്തെങ്കിലും ഗുണമുണ്ടാകു.