ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി സന്തോഷ വാര്‍ത്ത

Image 3
FootballISL

ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ നിന്ന് ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുല്‍ കെ പി പരിശീലനം പുനരാരംഭിച്ചു. നേരത്തെ രാഹുലിന് എ.ടി.കെ മോഹന്‍ ബഗാനുമായിട്ടുള്ള ആദ്യ മത്സരം നഷ്ടമായിരുന്നു.

ഈ പരിക്ക് മൂലം രാഹുലിന് കൂടുതല്‍ സമയം വിശ്രമമായി വേണ്ടി വന്നേക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. രാഹുല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെകിലും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരമായ നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കുമോ എന്ന കാര്യം സംശയമാണ്.

നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരത്തിനു ശേഷം ചെന്നൈയിനുമായിട്ടുള്ള മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധ്യത. അതെസമയം നോര്‍ത്ത് ഈസ്റ്റിനെതിരെ പകരക്കാരനായി രാഹുല്‍ ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

നേരത്തെ പ്രീസീസണ്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് രാഹുല്‍. ഹൈദരാബാദിനെതിരെ പ്രീസീസണ്‍ മത്സരത്തില്‍ രാഹുല്‍ ഇരട്ട ഗോളും നേടിയിരുന്നു. എന്നാല്‍ സീസണ്‍ തുടങ്ങും തൊട്ട് മുമ്പ് രാഹുലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതാണ് ആദ്യ മത്സരത്തിലും രാഹുലിന്റെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിക്കാതെ പോയത്.

ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. റോയ് കൃഷ്ണയാണ് എടികെ ബഗാന്റെ വിജയഗോള്‍ നേടിയത്. വ്യാഴായിച്ചയാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം.