അസാധ്യ കളിക്കാരന്‍, ബ്ലാസ്റ്റേഴ്‌സിന്റെ ഈ മലയാളി താരത്തെ എനിക്ക് കിട്ടിയിരുന്നെങ്കില്‍, ഷറ്റോരി
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം കെപി രാഹുലിനെ പ്രശ്‌സകൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍കോ ഷട്ടോരി. ബ്ലാസ്‌റ്റേഴ്‌സിലുളള ഇന്ത്യന്‍ യുവതാരങ്ങളില്‍ രാഹുലിലെ ‘ഫന്റാസ്റ്റിക്’ എന്നാണ് ഷട്ടോരി വിശേഷിപ്പിക്കുന്നത്. രാഹുലിനെ ദീര്‍ഘകാലത്തേക്കു കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതായും ഷട്ടോരി തുറന്ന് പറയുന്നു.
ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധക ചാനലായ സൂപ്പര്‍പവര്‍ ഫുട്‌ബോളുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഷട്ടോരി.
രാഹുലിനെ കൂടാതെ ബ്ലാസ്റ്റേഴ്‌സിലെ ഇന്ത്യന്‍ താരങ്ങളായ ജാക്‌സണ്‍ സിംഗും സാമുവലും മിടുക്കന്‍മാരാണെന്നും ഷറ്റോരി കൂട്ടിചേര്‍ത്തു. ഈ മൂന്ന് താരങ്ങളും ചില നേരത്ത് ഉയര്‍ന്നുവരുമെന്നും മറ്റു ചിലപ്പോള്‍ അത്രയും വരില്ലെന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ വിലയിരുത്തുന്നു.
ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടുപോകേണ്ടി വന്നതില്‍ താന്‍ നിരാശനാണെന്നും തന്നെ പുറത്താക്കാനുളള തീരുമാനം പുതിയ മാനേജുമെന്റിന്റേതാണെന്നും എല്‍കോ ഷട്ടോരി കൂട്ടിചേര്‍ത്തു.
ആരാധകര്‍ ആവശ്യപ്പെട്ടതുപോലെ കളി ശൈലിയില്‍ മാറ്റം വരുത്തിയെന്നു വിശ്വസിക്കുന്നതായും ഷറ്റോരി കൂട്ടിചേര്‍ത്തു. ആരാധകര്‍ക്ക് കുറെയൊക്കെ സന്തോഷം നല്‍കാന്‍ കഴിഞ്ഞെന്നും ഒരു സീസണിലെ ഏറ്റവുമധികം ഗോളുകള്‍ നേടാനും കഴിഞ്ഞതായും ഷറ്റോരി പറയുന്നു.
ജിങ്കന്റെ അഭാവം ടീമിന് തിരിച്ചടിയയെന്നും അദ്ദേഹം കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്നാണ് കരുതുന്നതെന്നും ഷറ്റോരി പറഞ്ഞു. ജിങ്കന്റെ ശാരീരമികവും പോരാട്ടവീര്യവും മുതല്‍ക്കൂട്ടായേനേയെന്നും പരുക്ക് എല്ലാ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞെന്നും മുന്‍ കോച്ച് ചൂണ്ടികാണിയ്ക്കുന്നു.