കൊല്‍ക്കത്തന്‍ ഡെര്‍ബിയ്ക്കായി കാത്തിരിക്കുകയാണെന്ന് മലയാളി ഇതിഹാസ താരം

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളും എടികെ മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാനുളള ആവേശത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും മലയാളിയുമായ ജോപോള്‍ അഞ്ചേരി. ഇന്ത്യയിലെ മറ്റൊരു മത്സരവും ഇതുനു തുല്യമല്ലെന്നും കൊല്‍ക്കത്ത ഡെര്‍ബിയുണ്ടാക്കുന്ന ആവേശം വാക്കുകള്‍ക്ക് അതീതമാണെന്നും അഞ്ചേരി നിരീക്ഷിക്കുന്നു.

ഗോള്‍ ഡോട്ട് കോമിനോടാണ് ഇന്ത്യന്‍ മുന്‍ മിഡ്ഫീല്‍ഡര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈസ്റ്റ് ബംഗളാല്‍ ഈ സീസണില്‍ ഐഎസ്എല്‍ കളിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അഞ്ചേരി കൂട്ടിചേര്‍ത്തു.

ഐഎസ്എല്ലില്‍ നിന്ന് വ്യത്യസ്തമായി ഐലീഗില്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം അനുവദിക്കണമെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ സിസ്റ്റത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ജോപോള്‍ അഞ്ചേരി നിരീക്ഷിക്കുന്നു.

കൊല്‍ക്കന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലും മോഹന്‍ ബഗാനിലും പന്ത് തട്ടിയിട്ടുളള താരമാണ് ജോപോള്‍ അഞ്ചേരി. ഐഎം വിജയന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് കേരളം സമ്മാനിച്ച ഏറ്റവും മികച്ച താരം കൂടിയാണ് അഞ്ചേരി. ഇന്ത്യയ്ക്കായി 33 മത്സരങ്ങള്‍ കളിച്ചിട്ടുളള അഞ്ചേരി ഏഴ് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

കൊല്‍ക്കത്തന്‍ ടീമുകള്‍ക്ക് പുറമെ എഫ്‌സി കൊച്ചിന്‍, ജെസിടി മില്‍സ് തുടങ്ങി ക്ലബുകള്‍ക്കായും അഞ്ചേരി ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവില്‍ മോഹന്‍ ബഗാന്‍ യൂത്ത് ടീമിന്റെ കോച്ചായാണ് സേവനം അനുഷ്ഠിക്കുന്നത്.

You Might Also Like