‘ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു ആരാധകര്‍ക്ക് കൊല്‍ക്കത്ത ഡെര്‍ബി എന്തെന്ന് പോലും മനസ്സിലാക്കാനാകില്ല’
ഐഎസ്എല്ലിലേക്ക് ഈസ്റ്റ് ബംഗാളിന്റെ വരവിനെ സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍ ശ്യാം താപ്പ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഈസ്റ്റ് ബംഗാളിന്റെ പ്രവേശനം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നും മുന്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍ കൂട്ടിചേര്‍ത്തു.
ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലേക്ക് മാറുന്നത് വളരെ നല്ല നീക്കമാണ്. ബംഗാളിലെ ജനങ്ങള്‍ അത് ആഗ്രഹിച്ചിരുന്നു. ഒരു മുന്‍ കളിക്കാരനെന്ന നിലയില്‍ ക്ലബ്ബും മുകളില്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈസ്റ്റ് ബംഗാള്‍ ഇല്ലാതെയുള്ള ഐഎസ്എല്ലിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല’ അദ്ദേഹം പറഞ്ഞു.
ബംഗാളിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുളളത് ഡെര്‍ബി കളിക്കുന്നത് തുടരും എന്നതാണ് അത്. ഇന്ത്യന്‍ ഫുട്ബാളിനെ സജീവമായി നിലനിര്‍ത്തുന്ന മത്സരമാണ് ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഏറ്റുമുട്ടുന്ന പോരാട്ടം. ഒരു ഡെര്‍ബി കാണുന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു’ അദ്ദേഹം പറയുന്നു.
അതെസമയം കൊല്‍ക്കത്തന്‍ ഡെര്‍ബിയുടെ വികാരങ്ങളോടും അഭിനിവേശത്തോടും പൊരുത്തപ്പെടാന്‍ ഒരു പോരാട്ടത്തിനും ഇന്ത്യയില്‍ കഴിയില്ലെന്നും ഐഎസ്എല്ലിലെ ബംഗളൂരു-ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അത് മനസിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെ ഐഎസ്എല്ലില്‍ പ്രവേശിപ്പിക്കാന്‍ എഫ്എസ്ഡിഎല്‍ നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. ഇതിനായി ബിഡിന് ക്ഷണിച്ചിരിക്കുകയാണ് എഫ്എസ്ഡിഎല്‍.