പുതിയ ഇന്ത്യന്‍ ഗോള്‍കീപ്പറെ കണ്ടെത്തി ഗോകുലം എഫ്‌സി
![Image 3](https://pavilionend.in/wp-content/uploads/2020/07/gokulam-neww-1.jpg)
കൊല്‍ക്കത്തയില്‍ നിന്നും പുതിയ ഗോള്‍ കീപ്പറെ കണ്ടെത്തി കേരളത്തില്‍ നിന്നുളള ഏകഐലീഗ് ക്ലബായ ഗോകുലം കേരള എഫ്‌സി. കഴിഞ്ഞ ഐ ലീഗ് സീസണില്‍ മണിപ്പൂര്‍ ക്ലബായ ട്രാവു എഫ് സി ക്കു വേണ്ടി കളിച്ച ഗോള്‍കീപ്പര്‍ ഷായെന്‍ റോയിയെയാണ് ഗോകുലം സ്വന്തമാക്കിയത്.
കൊല്‍ക്കത്ത സ്വദേശിയായ ഷായെന്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവലപ്‌മെന്റ് സ്‌ക്വാഡായ പൈലന്‍ ആരോസിനു വേണ്ടി ആണ് ആദ്യം കളിക്കുന്നത്. പിന്നീട് പഞ്ചാബ് എഫ് സി, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്, ഒഡിഷ എഫ് സി, ട്രാവു എഫ് സി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചു.
New shot stopper in town 🧤🥅
Kolkata's Shayan Roy will be a Malabarian in the coming season!#GKFC #Malabarians #ILeague pic.twitter.com/On5qLmHbrJ
— Gokulam Kerala FC (@GokulamKeralaFC) August 14, 2020
”കൊല്‍ക്കത്ത പോലെ തന്നെ കളിയോട് ആവേശം ഉള്ള സ്ഥലമാണ് മലബാര്‍. ഇങ്ങോട്ടു വരുന്നത് എന്ത് കൊണ്ടും സന്തോഷം തരുന്ന കാര്യം ആണ്. എതിര്‍ ടീമിന്റെ ഭാഗമായി പലപ്പോഴായി കോഴിക്കോട് കളിക്കുവാന്‍ വന്നിട്ടുണ്ട്. ഇവിടെത്തെ ആളുകള്‍ക്ക് ഫുട്‌ബോളിനോട് വലിയ സ്‌നേഹമാണ്,” ഷായെന്‍ പറഞ്ഞു.
”പൈലന്‍ വേണ്ടി കളിക്കുന്നത് മുതല്‍ എനിക്ക് ഷായെന്‍ അറിയാം. ഷോട്ട് സ്റ്റോപ്പിങ്, ഏരിയല്‍ ഡുവെല്‍സ്, എന്നിവയില്‍ അസാധ്യ കഴിവുള്ള കളിക്കാരന്‍ ആണ് ഷായെന്‍. ഇപ്പോഴത്തെ ഫസ്റ്റ് ടീം ഗോളി ആയ ഉബൈദിനു നല്ല കോമ്പറ്റിഷന്‍ ആകുവാന്‍ ഷായെന്‍ കഴിയും,” ഗോകുലം എഫ് സി സിഇഒ അശോക് കുമാര്‍ പറഞ്ഞു.