സ്റ്റാര്‍ക്ക് അഴിഞ്ഞാടി, ഹൈദരാബാദിനെ എറിഞ്ഞിട്ട് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ആദ്യ ക്വാളിഫറില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഹൈദരാബാദിനെ കൊല്‍ക്കത്ത 19.2 ഓവറില്‍ 159 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ ത്രിപാതിയാണ്് ഹൈദരാബാദിനായി പൊരുതിയത്.
കൊല്‍ക്കത്തയക്കായി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം നിര്‍ണ്ണായകമായി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് നിര്‍ണ്ണായക വിക്കറ്റാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുനില്‍ നരെയെന്‍, ആേ്രന്ദ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റ് വീതവും സ്വന്തമക്കി.
ഹൈദരാബാദിനായി ത്രിപാതി 35 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ത്രിപാതി നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഹെന്റിച്ച് ക്ലാസണ്‍ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സെടുത്തപ്പോള്‍് പാറ്റ് കമ്മിന്‍സ് 24 പന്തില്‍ രണ്ട് ഫോറും സിക്‌സും സഹിതം 30 റണ്‍സും സ്വന്തമാക്കി. 16 റണ്‍സെടുത്ത അബ്ദു സമദാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.
അഭിഷേക് ശര്‍മ്മ (3), നിതിന്‍ റെഡ്ഡി (9), ഷഹ്ബാസ് അഹ്ബദ് (0), സന്‍വീര്‍ സിംഗ് (0), ഭുവനേശ്വര്‍ കുമാര്‍ (0), വിജയകാന്ത് വൈശാഖ് (7*) എന്നിങ്ങനെയാണ് മറ്റ് ഹൈദരാബാദ് താരങ്ങളുടെ പ്രകടനം.