ദുരന്തമായി കോഹ്ലിയും ബംഗളൂരുവും, ഡിവില്ലേഴ്‌സ് ഗോള്‍ഡണ്‍ ഡക്ക്

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 93 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 19 ഓവറില്‍ കേവലം 92 റണ്‍സിന് പുറത്താകുകയായിരുന്നു.

മൂന്ന് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആേ്രന്ദ റസ്സലും നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുമാണ് ബംഗളൂരു ബാറ്റിംഗിന്റെ നടുവൊടിച്ചത്. ലോഗിസ് ഫെര്‍ണാണ്ടസ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

20 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 22 റണ്‍സെടുത്ത ദേവ് ദത്ത് പടിക്കലാണ് ബംഗളൂരു ടീമിന്റെ ടോപ് സ്‌കോറര്‍. എസ് ഭരത് 16ഉം ഗ്രെന്‍ മാക്‌സ് വെല്‍ 10ഉം ഹര്‍ഷല്‍ പട്ടേല്‍ 12ഉം റണ്‍സെടുത്തു. മറ്റാര്‍ക്ക് ബംഗളൂരു നിരയില്‍ രണ്ടക്കം കടക്കാനായില്ല.

നായകന്‍ വിരാട് കോഹ്ലി അഞ്ചും എബി ഡിവില്ലേഴ്‌സ് പൂജ്യനായും മടങ്ങി. സച്ചിന്‍ ബേബി (7), ഹസരങ്ക (0), ജാമിസണ്‍ (4), സിറാജ് (8) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

You Might Also Like