ഡികോക്ക്, കൊടുങ്കാറ്റ് പോലും നാണിച്ച് പോകുന്ന വെടിക്കെട്ട്, ചരിത്രമെഴുതി ലഖ്‌നൗ

ഐപിഎല്‍ ചരിത്രത്തിലേയ്ക്ക് തന്നെ ഇടംപിടിയ്ക്കുന്ന പ്രകടനവുമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഓപ്പണര്‍. ഒന്നാം വിക്കറ്റില്‍ അഭേദ്യമായ 210 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും കെഎല്‍ രാഹുലും അടിച്ചുകൂട്ടിയത്.

ഇതില്‍ ക്വിന്റണ്‍ ഡികോക്ക് സെഞ്ച്വറിയും കടന്ന് അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. 70 പന്തില്‍ 10 ഫോറും 10 സിക്‌സും സഹിതം പുറത്താകാതെ 140 റണ്‍സാണ് സ്വന്തമാക്കിയത്.

കെഎല്‍ രാഹുലാകട്ടെ 51 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 68 റണ്‍സാണ് നേടിയത്.

ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ വലിയ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ന് പിറന്നത്. 229 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഡിവില്ലേഴ്‌സിന്റേയും കോഹ്ലിയുടേയും പേരിലാണ് ഈ റെക്കോര്‍ഡ്.

ടിം സൗത്തിയാണ് കൊല്‍ക്കത്തയ്ക്കായി ഏറ്റവും അധികം തല്ലുവാങ്ങിയത്. നാല് ഓവറില്‍ 57 റണ്‍സാണ് വിട്ടുകൊടുത്തത്. അന്ദ്ര റസ്സല്‍ മൂന്ന് ഓവറില്‍ 45ഉം വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 38 റണ്‍സും വിട്ടുകൊടുത്തു.

അവസാന അഞ്ചോവറില്‍ 88 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. 19ാം ഓവറില്‍ ടിം സൗത്തിയ്‌ക്കെതിരെ ഡികോക്ക് 27 റണ്‍സും 20ാം ഓവറില്‍ റസ്സിലിനെതിരെ നിര്‍ണ്ണായകമായ 19 റണ്‍സും സ്വന്തമാക്കി.

കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്. ലഖ്‌നൗവിനാകട്ടെ മികച്ച ജയം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ സഹായകമാകും.

You Might Also Like