ഘടികാരങ്ങള്‍ നിലച്ച മത്സരം, രണ്ട് റണ്‍സിന്റെ ജയവുമായി ലഖ്‌നൗ പ്ലേഓഫില്‍, കൊല്‍ക്കത്ത പുറത്ത്

ഐപിഎല്ലില്‍ ആവേശം പരകോടിയിലെത്തിയ മത്സരത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പ്ലേ ഓഫില്‍. ആവേശകരമായ മത്സരത്തില്‍ ലഖ്‌ന ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 208 റണ്‍സെടുക്കാനെ ആയുളളു.

അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ലഖ്‌നൗവിന് വേണ്ടിയിരുന്നത്. സ്റ്റോണ്‍സ് എറിഞ്ഞ ആദ്യ നാല് പന്തുകളില്‍ ഒരു ഫോറും രണ്ട് സിക്‌സും അടക്കം 18 റണ്‍സ് അടിച്ച് റിങ്കുസിംഗ് കൊല്‍ക്കത്തയ്ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചെങ്കില്‍ അഞ്ചാം പന്തില്‍ പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ബാറ്റ് ചെയ്യാനെത്തിയ ഉമേശ യാദവ് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു.

ലഖ്‌നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ഒന്‍പത് റണ്‍സെടുക്കുമ്പോഴേക്കും കൊല്‍ക്കത്തയ്ക്ക് ആദ്യ രണ്ട് വിക്കറ്റും നഷ്ടമായിരുന്നു. ശ്രേയസ് അയ്യര്‍ (0), അഭിജിത്ത് ടോമര്‍ (4) എന്നിങ്ങനെയാണ് ഓപ്പണര്‍മാരുടെ സ്‌കോറികള്‍.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നിതീഷ് റാണ – ശ്രേയയ് അയ്യര്‍ സഖ്യം കൊല്‍ക്കത്തയെ വന്‍ തകര്‍ച്ചയില്‍ നിന്ന് അതിവേഗം സ്‌കോര്‍ ചെയ്ത് രക്ഷിക്കുകയായിരുന്നു. നിതീഷ് റാണ 22 പന്തില്‍ ഒന്‍പത് ഫോറടക്കം 42 റണ്‍സെടുത്ത് പുറത്തായി. ശ്രേയസാകട്ടെ 29 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സും സ്വന്തമാക്കി.

പിന്നീട് സാം ബില്ലിംഗ്‌സണ്‍ 24 പന്തില്‍ 36 റണ്‍സെടുത്തെങ്കിലും ഏറെ പ്രതീക്ഷയോടെ ക്രീസിലെത്തിയ ആേ്രന്ദ റസ്സല്‍ 11 പന്തില്‍ കേവലം അഞ്ച് റണ്‍സുമായി പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

പിന്നീടാണ് ഏഴ് പന്തില്‍ മൂന്ന് സിക്‌സ് സഹിതം 21 റണ്‍സെടുത്ത സുനില്‍ നെരെയെ കൂട്ടുപിടിച്ച് റിങ്കുസിംഗ് ടീമിനെ വിജയിപ്പിക്കാന്‍ അവസാനം വരെ പൊരുതിയത്. 15 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 40 റണ്‍സാണ് റിങ്കു സിംഗ് നേടിയത്.

ലഖ്‌നൗവിനായി മുഹ്‌സിന്‍ കാന്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കസ് സ്‌റ്റോണ്‍സ് രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റെടുത്തു. കൃഷ്ണപ്പ ഗൗതം, രവി ബിഷോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ആവേശ് ഖാന്‍ നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു.

നേരത്തെ ഐപിഎല്‍ ചരിത്രത്തിലേയ്ക്ക് തന്നെ ഇടംപിടിയ്ക്കുന്ന പ്രകടനവുമാണ് ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ ഓപ്പണര്‍ കാഴ്ച്ചവെച്ചത്. ഒന്നാം വിക്കറ്റില്‍ അഭേദ്യമായ 210 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്കെതിരെ ലഖ്നൗ സൂപ്പര്‍ ജയ്ന്റ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും കെഎല്‍ രാഹുലും ഉയര്‍ത്തിയത്.

ഇതില്‍ ക്വിന്റണ്‍ ഡികോക്ക് സെഞ്ച്വറിയും കടന്ന് അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. 70 പന്തില്‍ 10 ഫോറും 10 സിക്സും സഹിതം പുറത്താകാതെ 140 റണ്‍സാണ് സ്വന്തമാക്കിയത്. കെഎല്‍ രാഹുലാകട്ടെ 51 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 68 റണ്‍സാണ് നേടിയത്.

ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ വലിയ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ന് പിറന്നത്. 229 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഡിവില്ലേഴ്സിന്റേയും കോഹ്ലിയുടേയും പേരിലാണ് ഈ റെക്കോര്‍ഡ്.

ടിം സൗത്തിയാണ് കൊല്‍ക്കത്തയ്ക്കായി ഏറ്റവും അധികം തല്ലുവാങ്ങിയത്. നാല് ഓവറില്‍ 57 റണ്‍സാണ് വിട്ടുകൊടുത്തത്. അന്ദ്ര റസ്സല്‍ മൂന്ന് ഓവറില്‍ 45ഉം വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 38 റണ്‍സും വിട്ടുകൊടുത്തു.

അവസാന അഞ്ചോവറില്‍ 88 റണ്‍സാണ് ലഖ്നൗ അടിച്ചെടുത്തത്. 19ാം ഓവറില്‍ ടിം സൗത്തിയ്ക്കെതിരെ ഡികോക്ക് 27 റണ്‍സും 20ാം ഓവറില്‍ റസ്സിലിനെതിരെ നിര്‍ണ്ണായകമായ 19 റണ്‍സും സ്വന്തമാക്കി.

You Might Also Like