സഞ്ജുവിനെ കോഹ്ലി പുറത്താക്കും, പകരം ആ താരം വരും, തുറന്നടിച്ച് സെവാഗ്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് കീഴില്‍ സഞ്ജു വി സാംസണ് ഇനി കളിക്കാനുളള സാധ്യത കുറവാണെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. രണ്ട് മത്സരം കഴിഞ്ഞാല്‍ ടീമിനെ മാറ്റുന്നതാണ് കോഹ്ലിയുടെ രീതിയെന്നും അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമില്‍ പുറത്തിരിക്കാന്‍ സാധ്യത സഞ്ജുവാണെന്നും സെവാഗ് പറയുന്നു.
സഞ്ജുവിന് പകരം മനീഷ് പാണ്ഡേയെ ഇന്ത്യ കളിപ്പിച്ചേക്കും എന്നാണ് സെവാഗ് വിലയിരുത്തുന്നത്. രണ്ട് മത്സരം കളിച്ചിട്ടും സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നും സെവാഗ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
വലിയ മാറ്റങ്ങള്‍ ഇന്ത്യക്ക് പ്ലേയിങ് ഇലവനില്‍ വരുത്തേണ്ടതായി വരുന്നില്ല. എന്നാല്‍ മനീഷ് കളിക്കാന്‍ ഫിറ്റാണ് എങ്കില്‍ മനീഷിനെ ഇന്ത്യ ഇറക്കിയേക്കും. എന്നാല്‍ ആര്‍ക്ക് പകരം മനീഷ് കളിക്കും? ഇന്ത്യയുടെ 2020ലെ അവസാന ടി20 മത്സരത്തില്‍ സഞ്ജുവിനെ മാറ്റി മനീഷ് പാണ്ഡേ വരും. സഞ്ജുവിനെ മാത്രമേ മാറ്റാന്‍ പാകത്തില്‍ ഞാന്‍ കാണുന്നുള്ളു, സെവാഗ് പറഞ്ഞു.
രണ്ട് മത്സരം കളിച്ചു സഞ്ജു. എന്നിട്ടും റണ്‍സ് കണ്ടെത്താനായില്ല. രണ്ട് മത്സരം കഴിഞ്ഞാല്‍ കളിക്കാരനെ മാറ്റുക എന്നതാണ് കോഹ് ലിയുടെ പതിവ്. അതുകൊണ്ട് ഇത്തവണ സഞ്ജു ആയിരിക്കും അതിന് വിധേയമാവുക എന്നും സെവാഗ് വിലയിരുത്തി.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് ടി20യിലും കളിച്ച സഞ്ജു 15, 23 റണ്‍സുകളാണ് എടുത്തത്. അവസരം മുതലാക്കാത്ത സഞ്ജുവിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.