കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കൂടി മാറ്റാന്‍ ഒരുങ്ങുന്നു

ടി20 നായകന്‍ സ്ഥാനം ഒഴിയുന്ന വിരാട് കോഹ്ലിയ്ക്ക് ഏകദിന നായക സ്ഥാനം കൂടി നഷ്ടമായേക്കും. പരിമിത ഓവര്‍ ക്രിക്കറ്റുകളില്‍ പുതിയ നായകനെ നിശ്ചയിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അങ്ങനെയെങ്കിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ അടുത്ത നായകനായി രോഹിത്ത് ശര്‍മ്മയെത്തു.

ഏകദിന ടീമിന്റെ നായക സ്ഥാനത്ത് കോഹ്ലിയുടെ ഭാവി തീരുമാനിക്കാന്‍ ബിസിസിഐ നേതൃത്വവും സെലക്ടര്‍മാരും വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. കോഹ്ലിയെ കൂടി വിശ്വാസത്തിലെടുത്ത തീരുമാനമായിരിക്കും ബിസിസിഐ കൈകൊള്ളുക.

ടി20 ലോക കപ്പിലെ ഇന്ത്യയുടെ ഫലം കോഹ്ലിയ്ക്ക് നിര്‍ണ്ണായകമായിരിക്കും. ഐസിസി ടൂര്‍ണമെന്റില്‍ കോഹ്ലി പരാജയമാകുന്ന എന്ന ആരോപണത്തിന് അടിവരയിടുന്നതാകും ഈ തോല്‍വി. അതിനാല്‍ തന്നെ ഏകദിനത്തിലും പുതിയ ക്യാപ്റ്റന്‍ വരട്ടെ എന്ന നിലപാടിലാണ് ബിസിസിഐയിലെ ഭൂരിഭാഗം അംഗങ്ങളും.

ഈ വര്‍ഷം ഇന്ത്യക്ക് ഏകദിന മത്സരങ്ങളൊന്നുമില്ല. 2022ല്‍ വിരലില്‍ എണ്ണാവുന്ന ഏകദിനങ്ങള്‍ മാത്രമേയുള്ളു. ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസുമായി ഇന്ത്യ എകദിന പരമ്പര കളിക്കുന്നുണ്ട്.

2023 ലോക കപ്പ് മുന്നില്‍കണ്ട് രണ്ട് വര്‍ഷത്തെ രൂപരേഖ തയാറാക്കാനാണ് ബിസിസിഐയുടെ തീരുമാനം. അടുത്ത വര്‍ഷം ജൂണ്‍ വരെ 17 ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഏകദിനങ്ങളാകട്ടെ വെറും മൂന്നും. അതിനാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്‍മാരുടെ ആവശ്യമില്ലെന്ന് തന്നെയാണ് കൂടുതല്‍ പേരുടേയും വിലയിരുത്തല്‍.

You Might Also Like