; )
ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഓപ്പണറായി ഇറങ്ങില്ലെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരത്തിന് മുന്നോടിയായി ടോസിനിടേയാണ് കോഹ്ലി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഐപിഎല്ലിനു മുന്‍പ് കാര്യങ്ങള്‍ വിത്യാസമായിരുന്നുവെന്നും, നിലവില്‍ കെഎല്‍ രാഹുലിനെ ഒഴിവാക്കാനാവില്ല എന്നും കോഹ്ലി അറികൂട്ടിചേര്‍ത്തു. ഇതോടെ രോഹിത് ശര്‍മ്മക്കൊപ്പം കെല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണിംഗ് ചെയ്യും.
നേരത്തെ താന്‍ വരുന്ന ലോകകപ്പില്‍ ഓപ്പണറാകും എന്ന് വിരാട് കോഹ്ലി പറഞ്ഞിരുന്നു. ഇതാണ് കോഹ്ലി തിരുത്തിയിരിക്കുന്നത്. നേരത്തെ വീരേന്ദ്ര സെവാഗ് അടക്കമുളള മുന്‍ താരങ്ങള്‍ കോഹ്ലി ഓപ്പണറായി ബാറ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത്. ലോകകപ്പ് ലക്ഷ്യമാക്കിയാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്.
പരിശീലന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 188 റണ്‍സാണ് സ്വന്തമാക്കിയത്.