വിരാടവേട്ടയ്ക്ക് പിന്നിലെ ചേതോവികാരം, ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം

Image 3
CricketCricket News

പ്രണം കൃഷ്ണ

വിരാട് ഏതേലും കളിക്കാരനോട് കണ്ണുരുട്ടിയാല്‍ അത് കാണും, എന്നാല് അതെ കളിക്കാരന്‍ തന്നെ ഒരു ബൗണ്ടറി നേടിയാല്‍ അവരെക്കാള്‍ ചിയര്‍ ചെയ്യുന്ന വിരാടിനെ കാണില്ല. എല്ലാം ക്യാപ്റ്റന്‍മാരും ഫീല്‍ഡറ്മാര്‍ എറര്‍ വരുത്തുമ്പോള്‍ നിരാശ പ്രകടിപ്പിക്കാറുണ്ട് എന്നത് വേറെ കാര്യം. ഇവരാരെയും മരകഷണം കൊണ്ട് ഒന്നുമല്ലല്ലോ ഉണ്ടാക്കിയത്.

ഈ സീസണിലെ മോശം ഫോമിന്റെ പേരില്‍ വിരാടിനെ ട്രോളുന്നവര്‍ ഒന്നും Most Runs Scored എന്ന പട്ടികയില്‍ അങ്ങേരെക്കാള്‍ എത്രയോ പിറകിലാണ് തങ്ങളുടെ ഫേവറൈറ്റ് പ്ലേയര്‍ എന്നതും കാണില്ല.

ഐപിഎല്‍ പരാജയത്തിന്റെ പേരില്‍ ലോകത്തിലെ ഏറ്റവും മോശം ക്യാപ്ടനാണ് വിരാട് എന്ന് വിധി എഴുതുന്നവര്‍ ഒന്നും ഇമ്രാന്‍ ഖാന്‍ മുതല്‍ മഹേന്ദ്ര സിംഗ് ധോണി വരെയുള്ള നായകന്മാര്‍ക്ക് സാധിക്കാത്തത് നേടിയെടുത്ത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് അയാള് എന്നതും സമ്മതിക്കില്ല.

ചുരുക്കി പറഞ്ഞാല് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നും പറയും കണക്കെയാണ് ഇവിടെയുള്ള പലര്‍ക്കും വിരാടിനോടുള്ള വിമര്‍ശനങ്ങള്‍.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്