പ്രിയപ്പെട്ടവന്‍ വിടവാങ്ങി, ദുഖവാര്‍ത്ത അറിയിച്ച് കോഹ്ലിയും അനുഷ്‌ക്കയും

കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ഭാര്യ അനുഷ്‌ക്ക ശര്‍മ്മയുടേയും എല്ലാമെല്ലാമായിരുന്ന വളര്‍ത്തുനായ ബ്രൂണോ മരണത്തിന് കീഴടങ്ങി. കോഹ്ലി തന്നെയാണ് ബ്രൂണോയുടെ വിയോഗ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

പ്രിയ ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു.11 വര്‍ഷം കൊണ്ട് ആയുഷ്‌കാല ബന്ധം സ്ഥാപിച്ചാണ് നീ ഞങ്ങളെ വിട്ടുപോവുന്നത്. കൂടുതല്‍ മികച്ച ഇടത്തിലേക്കാണ് നിന്റെ യാത്ര. അവന്റ ആത്മാവിന് ദൈവം നിത്യശാന്തി നല്‍കട്ടെ. ബ്രൂണോയുടെ ചിത്രം പങ്കുവെച്ച് കോഹ്ലി കുറിച്ചു.

View this post on Instagram

♥️ Bruno ♥️ RIP ♥️

A post shared by AnushkaSharma1588 (@anushkasharma) on

അനുഷ്‌ക ശര്‍മയും ബ്രൂണോയുടെ വിയോഗ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു എന്നായിരുന്നു കോഹ്ലിക്കും ബ്രൂണോയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അനുഷ്‌കയുടെ കുറിപ്പ്.

You Might Also Like