നാട്ടിലേക്ക് മടങ്ങും മുമ്പ് പ്രത്യേക മീറ്റിംഗ് വിളിച്ച് കോഹ്ലി, നാടകീയ നീക്കങ്ങള്‍

അഡ്‌ലെയ്ഡില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ വഴങ്ങേണ്ടി വന്ന കൂറ്റന്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാനുളള കഠിന പരിശ്രമത്തിലാണ് ടീം ഇന്ത്യ. നാടകന്‍ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുന്നതും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.പരിക്കേറ്റതോടെ പേസ് ബോളര്‍ ഷമിയെയും പരിക്ക് മൂലം ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് ഇന്ത്യന്‍ നായകന് 4 മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന 3 മത്സരങ്ങള്‍ നഷ്ടമാകുന്നത്. എന്നാല്‍ ആദ്യ ടെസ്റ്റ് തകര്‍ന്ന് ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞിരിക്കുന്ന തന്റെ സഹതാരങ്ങളുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുന്‍പ് കോഹ്ലി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും നാണം കെട്ട പരാജയങ്ങളിലൊന്ന് നേരിട്ടതിന് ശേഷമിരിക്കുന്ന തന്റെ സഹകളികാരെ പ്രചോദിപ്പിക്കുന്നതിനാണ് കോഹ്ലി ഇപ്പോള്‍ ഇങ്ങനെയൊരു സ്‌പെഷ്യല്‍ മീറ്റിംഗ് നടത്തുന്നതെന്നാണ് കരുതപ്പെടുന്നത്.
പരമ്പരയുടെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് തന്റെ താരങ്ങളെ പ്രചോദിപ്പിക്കുകയും, ആത്മവിശ്വാസം നല്‍കുകയും ചെയ്യുക എന്നതാണ് ഈ മീറ്റിംഗിന്റെ ലക്ഷ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം ഈ മാസം 26 നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരം നടക്കുന്നത്. ആദ്യ ടെസ്റ്റില്‍ നാണം കെട്ട പരാജയം നേരിട്ട ഇന്ത്യ ഈ മത്സരത്തില്‍ തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ വന്‍ അഴിച്ചു പണി നടത്തുമെന്നാണ് സൂചനകള്‍