കോഹ്ലിയില്ലാത്ത ടീം ഇന്ത്യയെ കാത്തിരിക്കുന്നത് വൈറ്റ് വാഷ്, ഓസീസ് നായകന്റെ മുന്നറിയിപ്പ്

Image 3
CricketTeam India

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് 4-0ത്തിന്റെ ദയനീയ തോല്‍വിയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക്. വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുന്നതോടെ ഇന്ത്യയുടെ സ്ഥിതി കൂടൂതല്‍ ദയനീയമാകുമെന്നാണ് ക്ലാര്‍ക്ക് നിരീക്ഷിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്‌ലി ഇന്ത്യയ്ക്കായി അത്ഭുതങ്ങള്‍ കാണിച്ചില്ലെങ്കില്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ നിസ്സഹായാവസ്ഥ ഏവര്‍ക്കും കാണാനാകുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ഇന്ത്യയ്ക്ക് ആയാല്‍ മാത്രമേ പരമ്പരയില്‍ വലിയ നാണക്കേടില്ലാതെ ഇന്ത്യയ്ക്ക് മടങ്ങാനാകൂ എന്നും മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.

പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കഴിഞ്ഞ് ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്റെ കുഞ്ഞിന്റെ ജനനത്തിനായി ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങും. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുവാന്‍.

ഈ മാസം 27 മുതലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ആദ്യം പരമ്പരയില്‍ ഏകദിന മത്സരമാണ് നടക്കുന്നത്. അതിന് ശേഷം ടി20യും പിന്നീട് ടെസ്റ്റ് മത്സരവും നടക്കും.