പരമ്പര അവസാനിക്കുമ്പോള്‍ ടീം ഇന്ത്യയെ കുറിച്ച് പറയേണ്ട സത്യങ്ങള്‍

Image 3
CricketTeam India

അമല്‍ കൃഷ്ണ

2017ന് ശേഷം ഇംഗ്ലണ്ട് ആകെ നാല് ടി20 സീരീസുകളാണ് തോറ്റത്. അതില്‍ മൂന്നും കോഹ്ലിയുടെ ഇന്ത്യയോടായിരുന്നു..

ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരുപാട് പോസിറ്റീവുകള്‍ ഉള്ളൊരു സീരീസ് ആണിത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പ് ഉള്ളൊരു ടീമിനെതിരെ രണ്ട് വട്ടം പിന്നില്‍ നിന്നിട്ടും സീരീസ് തിരിച്ചു പിടിക്കാന്‍ പറ്റി. അതും ചേസിങ് എളുപ്പമായ സാഹചര്യത്തില്‍ ബുമ്ര ഇല്ലാതെ പോലും രണ്ട് കളികള്‍ എറിഞ്ഞു പിടിച്ചു.

വീണ്ടും കോഹ്ലി പഴയ ഫോമിലേക്ക് തിരിചെത്തുക എന്നത് പ്രധാനപ്പെട്ട കാര്യം ആയിരുന്നിരിക്കെ മാന്‍ ഓഫ് ദി സീരീസ് ആയിക്കൊണ്ട് തന്നെ കോലി ഫോമിലേക്ക് എത്തി. കൂടാതെ അവസാന മത്സരത്തോടെ ഓപ്പണിങ്ങില്‍ കോഹ്ലി രോഹിത് എന്ന ഡെഡ്‌ലി കോമ്പോയുടെ എഫക്ട് കാണാനും പറ്റി. നിലവില്‍ നല്ല ഫോമില്‍ ആണേല്‍ പോലും വൈറ്റ് ബോള്‍ ക്രിക്കെറ്റില്‍ രോഹിത്തും വീണ്ടും തന്റെ ടോപ് ഗിയറിലേക്ക് കയറി എന്നതും സന്തോഷമുളവാക്കുന്ന കാര്യമാണ്. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സൂചിപ്പിച്ച പോലെയാണെങ്കില്‍ ഓപ്പണിങ്ങില്‍ കോഹ്ലി രോഹിത് സഖ്യമാകും ഇനി മുതല്‍.

ഇഷാന്‍ കിഷന്‍ എന്ന പോക്കറ്റ് ഡൈനാമോ ഈ ലെവലിലും തന്റെ ക്ലാസ് തെളിയിച്ചു. ഈയൊരു അവസരത്തില്‍ സ്ഥിരം സ്‌പോട്ട് കിട്ടാന്‍ പാടാണേല്‍ പോലും മെയിന്‍ ബാക് അപ് പ്ലയെറില്‍ ഒരാളാകുമെന്ന് ഉറപ്പാണ്.

മുന്നേ ഐപിഎല്ലില്‍ തെളിയിച്ച കാര്യമാണെങ്കിലും ഈ സീരീസിന്റെ കണ്ടെത്തലായി മാറി സൂര്യകുമാര്‍. ഇന്ത്യ ഏറ്റവും മിസ്സ് ചെയ്തിരുന്ന ബോള്‍ 1 തൊട്ട് അറ്റാക്ക് ചെയ്യാന്‍ പറ്റുന്ന ഏത് ഷോട്ടും കളിക്കാന്‍ കഴിവുള്ള മിഡില്‍ ഓര്‍ഡറില്‍ എങ്ങനെ വേണേലും ടീമിനെ കൊണ്ട് പോകാന്‍ കഴിവുള്ളൊരു കളിക്കാരന്‍.

രണ്ട് കളി കൊണ്ട് തന്നെ സ്‌ക്വാഡില്‍ സ്ഥിര സാനിധ്യം ആകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

സൂര്യയുടെ വരവ് ഭീഷണി ആകുമെന്ന് തോന്നിയെങ്കിലും പെട്ടന്ന് റണ്‍ റേറ്റ് ഉയര്‍ത്താന്‍ പറ്റുന്ന കാമിയോ ഇന്നിങ്സും തനിക്ക് വഴങ്ങുമെന്ന് അയ്യരും തെളിയിച്ചു. എത്ര സ്ഥിരതയോടെ ആ പ്രകടനം കാഴ്ച്ച വെക്കാന്‍ പറ്റും എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.

പാണ്ട്യ എന്ന ഓള്‍ റൗണ്ടരുടെ ഇവോള്‍വ്‌മെന്റ്. പരിക്കിന് ശേഷം വളരെ അത്യാവശ്യം വന്നാല്‍ മാത്രം ബോള്‍ ചെയ്യുന്ന ഒരു ഹിറ്റര്‍ എന്നതില്‍ നിന്നും ന്യൂ ബോള്‍, ഡെത്ത് ഓവര്‍ ഒക്കെ എറിയാന്‍ പറ്റുന്നൊരു ഫിനിഷര്‍ എന്ന ലേബലിലേക്ക് പാണ്ട്യ വളര്‍ന്നുകഴിഞ്ഞു. ഈ രണ്ടു കളികളിലെ ബോളിംഗ് പ്രകടനം ഉദാഹരണമാണ്. ബാറ്റിങ്ങില്‍ ഔട്ട് ഓഫ് ടച്ച് ആയതിന്റെ കടം അവസാനം മത്സരത്തില്‍ വീട്ടുകയും ചെയ്തു.

ഭൂവി 2.0. പരിക്കിന് ശേഷം കൂടുതല്‍ മൂര്‍ച്ച കൂടിയ ഫിറ്റ് ആയൊരു ഭൂവിയാണ് തിരിച്ചു വന്നത്. ഇന്നത്തെ പ്രകടനം ഒക്കെ ടോപ് ക്ലാസ്സ് ലെവല്‍. ഈ ഫോര്‍മാറ്റിനു ചേര്‍ന്നതല്ല എന്ന് വിധി എഴുതിയവര്‍ പോലും കയ്യടിക്കുന്നൊരു പ്രകടനമായിരുന്നു കുറേ കാലത്തെ ഇടവേള കഴിഞ്ഞെത്തിയ ഭൂവി കാഴ്ച വച്ചത്.

നിര്‍ണ്ണായക സമയത്ത് കട്ടറുകള്‍ കൊണ്ട് വേള്‍ഡ് ക്ലാസ്സ് ബാറ്റിങ്ങിനെ വെള്ളം കുടിപ്പിച്ച ടാക്കൂര്‍. പ്രത്യേകിച്ച് കഴിഞ്ഞ കളിയിലെ ടാക്കുറിന്റെ ഒറ്റ ഓവറാണ് കളി തിരിച്ചത്. അപ്രതീക്ഷിതമായി ബാറ്റ്‌സ്മാനെ കുഴയ്ക്കുന്ന സ്ലോ ബോളുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട് താക്കൂര്‍.

ഇപ്പഴും ഉള്ള ആശങ്ക രാഹുലിന്റെ ഫോം ആണ്. കുഹ ഒക്കെ വരുന്ന സാഹചര്യത്തില്‍ ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. കോഹ്ലി ഓപ്പണിങ് റോളിലേക്ക് പോകുന്നത് രാഹുലിന് ചെറിയ ഭീഷണി ആകാനുള്ള സാധ്യതയുമുണ്ട്.. വിക്കറ്റിന് മാത്രം അമിത ശ്രദ്ധ കൊടുക്കാതെ പണ്ടത്തെ ഫിയര്‍ലെസ് ഗെയിം വീണ്ടും പുറത്തെടുക്കുന്നത് നന്നാകും.

തീര്‍ത്തും നിറം മങ്ങിയ ചാഹലിനു പകരം വന്ന ചാഹര്‍ ഇന്ന് അല്‍പ്പം അടി വാങ്ങിയെങ്കിലും കഴിഞ്ഞ കളിയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു.
Overall an exciting series between the worlds top two teams and an entertaining final for the fans.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍