അക്കാര്യം കോഹ്ലി തന്നെ വ്യക്തമാക്കട്ടെ, ഒടുവില്‍ പൊട്ടിത്തെറിച്ച് ജാമിസണ്‍
ഐപിഎല്ലിനിടെ ഡ്യൂക്ക് ബോളില്‍ നെറ്റ്സില്‍ തനിക്ക് പന്തെറിഞ്ഞ് നല്‍കാന്‍ കോഹ്ലി ആവശ്യപ്പെട്ടെന്നും എല്ലാല്‍ താനത് തള്ളിയെന്നുമുളള വാര്‍ത്തകള്‍ക്കെതിരെ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്ന്‍ ജാമിസണ്‍. തനിക്ക് ബൗള്‍ ചെയ്ത് നല്‍കണം എന്ന് സൂചിപ്പിക്കും വിധം കോഹ്ലി തന്നോട് സംസാരിച്ചിട്ടില്ല എന്നാണ് ജാമിസണ്‍ പറയുന്നത്.
‘വേണമെങ്കില്‍ പരിശീലനം നടത്താം എന്ന് കോഹ്ലി പറഞ്ഞിരുന്നു. അതല്ലാതെ കൂടുതല്‍ ഗൗരവമായി ഒന്നും പറഞ്ഞില്ല. പരോക്ഷമായി എന്തെങ്കിലും എന്നോട് കോഹ്ലി പറയാന്‍ ശ്രമിച്ചെന്ന് ഞാന്‍ കരുതുന്നില്ലെന്നും അങ്ങനെ ഉദ്ധേശിച്ചിട്ടുണ്ടോ എന്ന് കോഹ് ലി തന്നെയാണ് വ്യക്തമാക്കേണ്ടത്’ ജാമിസണ്‍ വെളിപ്പെടുത്തി.
കോഹ് ലിയുടെ ആവശ്യം ജാമിസണ്‍ നിഷേധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്സിലും കോഹ് ലിയുടെ വിക്കറ്റ് ജാമിസണ്‍ വീഴ്ത്തിയതിന് പിന്നാലെ ന്യൂസിലാന്‍ഡ് പേസര്‍ക്ക് നേരെ ആരാധകര്‍ തിരിഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഏറ്റവും കൂടുതല്‍ വെള്ളം കുടിപ്പിച്ചത് ജാമിസണ്‍ ആയിരുന്നു. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജാമിസണായിരുന്നു ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്
ജാമിസന്റെ ഐപിഎല്‍ കരാര്‍ റദ്ദാക്കണമെന്ന് വരെ ആരാധകര്‍ മുറിവിളി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീരണവുമായി ജാമിസണ്‍ രംഗത്തെത്തിയത് .