കോഹ്ലിയോട് അഭ്യര്‍ത്ഥനയുമായി ഗാര്‍ഡിയോള
ക്രിക്കറ്റ് നിമയങ്ങള്‍ തനിയ്ക്ക് പഠിപ്പിച്ച് നല്‍കാമോയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയോട് അഭ്യര്‍ത്ഥനയുമായി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. പ്യൂമ ഇന്ത്യ സംഘടിപ്പിച്ച ഇന്‍സ്റ്റഗ്രാം ലൈവില്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം പങ്കെടുക്കവേയാണ് ഗാര്‍ഡിയോള ഇക്കാര്യം ആവശ്യപ്പെട്ടത്.
ക്രിക്കറ്റിലെ നിമയങ്ങള്‍ അതികഠിനമാണെന്ന് വിലയിരുത്തുന്ന ഗാര്‍ഡിയോള ക്രിക്കറ്റിനെ കുറിച്ച് രസകരമായ കുറെ സംശയങ്ങളും കോഹ്ലിയോട് ചോദിച്ചു. മൂന്ന് ദിവസം കളിച്ചിട്ടും ക്രിക്കറ്റ് മത്സരങ്ങള്‍ സമനിലയിലാകും എന്ന് കേട്ടിട്ടുണ്ടല്ലോ എ്‌ന് ഗാര്‍ഡിയോള പറയുന്നു.
അഞ്ച് ദിവസം കളിച്ചിട്ടും എന്തുകൊണ്ടാണ് ക്രിക്കറ്റ് മത്സരം സമനിലയില്‍ അവസാനിക്കുന്നതെന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്നും ഗാര്‍ഡിയോളയ്ക്ക് മറുപടിയയി കോഹ്ലി പഞ്ഞു. ഗാര്‍ഡിയോളയെ കണ്ടുമുട്ടുമ്പോള്‍ താന്‍ ഇക്കാര്യം വിശദമാക്കി തരാമെന്നും കോഹ്ലി പറഞ്ഞു.
കൂടാതെ ഫുട്‌ബോളിലെ നിയമങ്ങള്‍ വളരെ എളുപ്പമാണെന്നും അതുകൊണ്ടാണ് ഫുട്‌ബോളിന് ഇത്ര പ്രചാരം ലഭിച്ചതെന്നും വിരാട് കോഹ്ലി നിരീക്ഷിച്ചു.
താന്‍ ഇതുവരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും കോവിഡ് മഹാമാരിക്ക് ശേഷം താന്‍ തീര്‍ച്ചയായും ഇന്ത്യയില്‍ വരുമെന്നും ഗാര്‍ഡിയോ പറഞ്ഞു. കോഹ്ലിയെ കണ്ടുമുട്ടകയാണെങ്കില്‍ തീര്‍ച്ചയായും ക്രിക്കറ്റിന്റെ നിയമങ്ങള്‍ തനിക്ക് പറഞ്ഞു തരണമെന്നും ഗാര്‍ഡിയോള ഒരിക്കല്‍ കൂടി കോഹ്ലിയെ ഓര്‍മ്മപ്പെടുത്തി.