ഐഎസ്എല്‍ കിരീടം സ്വന്തമാക്കുക ആരെന്ന് പ്രവചിച്ച് കോഹ്ലി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആര് കിരീട വിജയം നേടുമെന്ന് പ്രവചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ഐഎസ്എല്ലില്‍ എഫ് സി ഗോവയാകും ഇത്തവണ കിരീടവിജയം സ്വന്തമാക്കുക എന്നാണ് വിരാട് കോഹ്ലി പ്രവചിക്കുന്നത്.
എഫ് സി ഗോവയുടെ സഹ ഉടമ കൂടിയാണ് കോഹ്ലി. കഴിഞ്ഞ സീസണില്‍ ഐ എസ് എല്‍ ലീഗ് ഘട്ട ചാമ്പ്യന്മാര്‍ ആവാന്‍ എഫ് സി ഗോവയ്ക്ക് ആയിരുന്നു. ഇത്തവണ ഒരു പടികൂടെ മുന്നില്‍ പോയി ലീഗ് കിരീടം തന്നെ നേടും എന്നും കോഹ്ലി ട്വിറ്റര്‍ സന്ദേഷത്തില്‍ പറഞ്ഞു.
When @imVkohli speaks, you listen! 🤩
The Indian Captain pumps up the boys as they prepare to kick-start their @IndSuperLeague 2020/21 campaign later today! 🤩🧡#RiseAgain #ForcaGoa pic.twitter.com/5MbH70iEFg
— FC Goa (@FCGoaOfficial) November 22, 2020
ഇതിനകം രണ്ട് കിരീടങ്ങള്‍ നേടാന്‍ ക്ലബിനായിട്ടുണ്ട്. ഒപ്പം ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട യോഗ്യത നേടുന്ന ആദ്യ ക്ലബാകാനും ഗോവയ്ക്കായി. ഈ നേട്ടങ്ങളില്‍ എല്ലാം അഭിമാനം ഉണ്ട് എന്നും കോഹ്ലി കൂട്ടിചേര്‍ത്തു. ഐഎസ്എല്‍ ഏഴാം സീസണിലും ഗോവയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും കോഹ്ലി പറഞ്ഞു.
നിലവില്‍ ആദ്യ മത്സരത്തിനിറങ്ങാനൊരുങ്ങുകയാണ് എഫ് സി ഗോവ. കരുത്തരായ ബംഗളൂരു എഫ്‌സിയാണ് ഗോവയുടെ എതിരാളി.