കോഹ്ലി എന്ന ബൗളേഴ്സിന്റെ പേടിസ്വപ്നം അവസാനിച്ചിരിക്കുന്നു, ഭയത്തിന്റെ ഒരു കണിക പോലും സൃഷ്ടിക്കാന്‍ അയാള്‍ക്കാകുന്നില്ല

Image 3
CricketIPL

ബാസില്‍ ജയിംസ്

ക്രീസിലുള്ള വിരാട് കോഹ്ലി എതിര്‍ ടീമില്‍ ഭീതിയുടെ വിത്ത് വിതക്കുന്ന മോഡേണ്‍ ഡേ ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റേഴ്‌സില്‍ ഒരാളായിരുന്നു. ഏത് കൊല കൊമ്പന്‍ ബൗളിംഗ് നിരയെയും തന്റെ അസാമാന്യ ടൈമിങ്ങും ടെക്നിക്കും കൊണ്ട് ഗ്രൗണ്ടിന്റെ നാലു മൂലയിലേക്കും പായിക്കുന്ന റണ്‍ ദാഹം അടങ്ങാത്ത ഒരു മെഷീന്‍..

ഇന്നത്തെ കോഹ്ലി, സങ്കടമുളവാക്കുന്ന ഒരു കാഴ്ചയാണ്..

ടെക്‌നിക്കല്‍ എറര്‍സ് വരുത്തുന്ന, ബിഗ് ഹിറ്റ്‌സ് നടത്താന്‍ പ്രാപ്തിയില്ലാത്ത, ടി20 യില്‍ ടീമിന് ബാധ്യതയാകുന്ന തരത്തില്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താനാവാതെ വിഷമിക്കുന്ന ഒരു സാധാ ബാറ്റര്‍..

കോഹ്ലി എന്ന ബൗളേഴ്സിന്റെ പേടിസ്വപ്നം അവസാനിച്ചിരിക്കുന്നു.. ഇന്ന് എതിര്‍ ടീമില്‍ ഭയത്തിന്റെ ഒരു കണിക പോലും സൃഷ്ടിക്കാന്‍ അയാള്‍ക്കാകുന്നില്ല…


.
Old King Kohli is No more..
.
പ്രവര്‍ത്തനം നിലച്ചു കൊണ്ടിരിക്കുന്ന ആ മെഷീന്‍ നന്നാക്കാന്‍ അയാള്‍ക്ക് ആകട്ടെ എന്നുള്ള ആഗ്രഹം മാത്രമാണ് ഇന്നെനിക്ക് ബാക്കിയുള്ളത്..

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്‌സ്