കോഹ്‌ലിയെ ദൗർഭാഗ്യം വേട്ടയാടുന്നു; ടീം ഇന്ത്യക്ക് ആശങ്ക

Image 3
Cricket News

ടോസ് ഭാഗ്യത്തിന്റെ കാര്യത്തിൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ക്യാപ്റ്റന്മാരിൽ ഒരാളായി മാറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാനത്തെ മല്‍സരത്തിലും ടോസ് ഭാഗ്യം കോലിയെ തുണച്ചില്ല. ഇതോടെ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും ഇന്ത്യക്കു ടോസ് നഷ്ടമായി.

ഇംഗ്ലണ്ടിനെതിരെ അവസാനമായി കളിച്ച 12 മല്‍സരങ്ങളിൽ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് കോഹ്‌ലിക്ക് ടോസ് നേടാനായത്. നാലു ടെസ്റ്റുകൾ, അഞ്ചു ടി20 മത്സരങ്ങൾ, ഇപ്പോഴിതാ മൂന്ന് ഏകദിനങ്ങൾ. മിക്കപ്പോഴും ടോസ് കൈവിട്ട് ‘ഹോം അഡ്വാൻറ്റേജ്’ മുതലാക്കാനാവാത്ത അവസ്ഥയിലായി ഇന്ത്യൻ ക്യാപ്റ്റൻ.

ടെസ്റ്റ് പരമ്പരയിലും ടി20 പരമ്പരയിലും ഓരോ മത്സരങ്ങളിൽ ടോസ് നേടാനായെങ്കിൽ ഏകദിന പരമ്പരയിൽ പക്ഷെ സമ്പൂർണാധിപത്യം ഇംഗ്ലീഷ് ക്യാപ്റ്റൻ നേടി. ചെന്നൈയിലെ രണ്ടാം ടെസ്റ്റിനു ശേഷം ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം വരെ ടോസ് ഭാഗ്യം ഇന്ത്യൻ നായകനെ കൈവിട്ടു.

ഇന്ത്യയിൽ പൊതുവെ ഏകദിനത്തിൽ കോഹ്‌ലിയുടെ ടോസ് ഭാഗ്യം പരിതാപകരമാണ്. വെറും 53.8 ശതമാനം മാത്രം ടോസുകളാണ് ഇന്ത്യയിൽ കോഹ്ലി ഇതുവരെ നേടിയത്.