ടീം സെലക്ഷനില്‍ തന്നെ ബംഗളൂരു തോറ്റുപോയിരുന്നു, കോഹ്ലിയുടെ ആ തീരുമാനം കടുംകൈ ആയിപ്പോയി
അഭിലാഷ് എടത്തല
ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ തുടക്കം വീണു പോയി, ബോള്‍ കൊണ്ട് പ്രകടനം നടത്തിയ മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ വന്നു വീശു വീശി തീരും എന്നും തോന്നി. അപ്പോഴാണ് ബംഗളൂരുവിന്റെ ശക്തമായ സ്പിന്‍ കോട്ട തകര്‍ക്കാന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും കൂടെ തീരുമാനിച്ചപ്പോ ഏതാണ്ട് ഉറപ്പിച്ചു അവസാന ഓവറുകളില്‍ വിജയം അരികെ ഉണ്ടെന്ന്.
എല്ലാം സീസണിലും ചെണ്ട ആകാറുള്ള സിറാജിന്റെ ഓവര്‍ കഴിഞ്ഞപ്പോ ശെരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് നല്ലൊരു പേസ് ബോളറുടെ കുറവ് അങ്ങ് അറിഞ്ഞു.
ഫോം ഔട്ടില്‍ ഇരുന്ന മൊയിന്‍ അലി അകത്തും, കളിച്ച കളിയില്‍ എല്ലാം 30+ റണ്‍സ് എടുത്ത ഫിലിപ്‌സ് പുറത്തും. ടീം സെലെക്ഷനില്‍ തന്നെ ബംഗളൂരു തോറ്റു പോയിരുന്നു. സണ്‍ റൈസസ് ഹൈദരാബാദിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്ത ബംഗളൂരു ആദ്യം മുതല്‍ തോല്‍ക്കാന്‍ ഉള്ള ധൃതയില്‍ ആയിരുന്നോ!?
സാമ്പ, ചാഹാല്‍ ഒക്കെ നല്ല പോലെ എറിഞ്ഞു, റണ്‍സ് ഇല്ലാത്തത് അവരുടെ കുറ്റം അല്ലല്ലോ?? വിരാട് കൊഹ്ലി സന്ദീപ് ശര്‍മയുടെ സ്ഥിരം ഇര ആയിരിന്നിട്ടും ഓപ്പണ്‍ ചെയ്യാന്‍ വന്നത് കടും കൈ ആയി പോയി 3,4 വിക്കറ്റില്‍ കൊഹ്ലി – എബിഡി സഖ്യം നിന്നിരുന്നു എങ്കില്‍ നല്ല സ്‌കോര്‍ ബംഗളൂരുവിന് വന്നേനെ.
അത് ഹൈദരാബാദിന്റെ ദിവസം ആയിരുന്നു.. ഇനി അങ്ങോട്ടും ??
വെല്‍ ഡണ്‍ ഹൈദരാബാദ്
കടപ്പാട് : സ്‌പോട്‌സ് പരഡൈസോ ക്ലബ്