കോഹ്ലിയെ പരിഹസിച്ചവര്‍ക്ക് പിന്തുണയുമായി സൂര്യകുമാര്‍, ടീം ഇന്ത്യയില്‍ തമ്മിലടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ നിശിതാമായി പരിഹസിക്കുന്ന ട്രോളിന് ലൈക്കടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. ഓസീസ് പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയതിനെതിരെ ഒരു ആരാധകന്‍ കോഹ്ലിയെ കടലാസ് ക്യാപ്റ്റനെന്ന് കളിയാക്കിയിട്ട ട്രോളിനാണ് സൂര്യകുമാര്‍ യാദവ് ലൈക്കടിച്ചിരിക്കുന്നത്. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.

സൂര്യകുമാറിന്റെ ലൈക്ക് ആരാധകര്‍ പ്രത്യേകം ശ്രദ്ധിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ ലൈക്ക് പിന്ര്‍വലിച്ച് തടിയൂരാനുളള ശ്രമത്തിലാണ് സൂര്യകുമാര്‍ യാദവ്.

ഐപിഎല്ലില്‍ മുംബൈ ബാംഗ്ലൂര്‍ മത്സരത്തില്‍ മുംബൈയെ ജയപ്പിച്ചത് സൂര്യകുമാറായിരുന്നു. മത്സരത്തിനിടെ കോഹ്ലി സൂര്യകുമാറിനെ നോക്കി കണ്ണുരുട്ടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലിയെ പരിഹസിക്കുന്ന ട്രോളിന് സൂരയുടെ പിന്തണ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോഹ്ലയും അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത് കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ ആയിരുന്നു. എന്നാല്‍ അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പിന്നീട് വിശദീകരണങ്ങള്‍ ഉണ്ടായി.

ഇപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാമതും കിരീടം നേടുകയും വിരാട് കോഹ്ലിയുടെ നേതൃത്വത്തിലെത്തിയ ബാംഗ്ലൂര്‍ കിരീടമില്ലാതെ മടങ്ങുകയും ചെയ്തതിന് പിന്നാലെ രോഹിത്തിനെ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ നായകനാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആദ്യം രോഹിത്തിനെ പരിഗണിക്കാതിരിക്കുകയും പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ മുംബൈക്കായി മിന്നിത്തിളങ്ങിയ സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും പരിഗണിച്ചതുമില്ല. ഇതോടെയാണ് പുതിയ സംഭവങ്ങളുടെ തുടക്കം.

You Might Also Like