ഏറ്റുമുട്ടി കോഹ്ലിയും സ്‌റ്റോക്‌സും, നാടകീയ രംഗങ്ങള്‍

Image 3
CricketTeam India

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിടെ അന്തരീക്ഷം ചൂടുപിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍സ്‌റ്റോക്‌സും തമ്മില്‍ മൈതാനത്ത് പരസ്യ വാക്‌പോര്. മത്സരത്തിന്റെ ഒന്നാം ദിനത്തെ ആദ്യ സെഷനിടെയായിരുന്നു സംഭവം.

മുഹമ്മദ് സിറാജ് എറിഞ്ഞ ഒരു ബൗണ്‍സിന് ചൊല്ലിയായിരുന്നു ഇരുവരും കൊമ്പ് കോര്‍ത്തത്. 13ാം ഓവറിലെ അവസാന പന്തില്‍ സിറാജ് എറിഞ്ഞ ബൗണ്‍സിനെതിരെ രൂക്ഷമായ രീതിയില്‍ സ്റ്റോക്‌സ് പ്രതികരിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ ഇടപെട്ട കോഹ്ലി ഓവറിനിടവേളയില്‍ സ്റ്റോക്ക്‌സും, ബെയര്‍‌സ്റ്റോയും സംസാരിച്ച് കൊണ്ടിരിക്കെ ഇരുവരുടേയും അരികിലെത്തി.

https://twitter.com/ChloeAmandaB/status/1367343160708370439?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1367343160708370439%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.sportsmalayalam.com%2Fkohli-and-stokes-involved-in-heated-exchange-umpires-intervene-watch%2F

തന്റെ ടീം അംഗത്തെ എന്തിനാണ് അധിക്ഷേപിച്ചതെന്ന കോഹ്ലി ആരായുകയായിരുന്നു. ഇതോടെ അന്തരീക്ഷം വഷളാകുകയും ഇരുവരും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതോടെ അമ്പയര്‍മാരായ നിതിന്‍ മേനോനും, വീരേന്ദര്‍ ശര്‍മ്മയും വാക്‌പോര് തണുപ്പിക്കാന്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞയക്കുകയും ചെയ്തു.

എന്നാല്‍ ഇവര്‍ തമ്മിലുള്ള വാക്ക് പോര്‍ അവിടെ അവസാനിച്ചില്ല. സ്റ്റോക്ക്‌സ് ക്രീസിലേക്ക് മടങ്ങുന്നതിനിടെ കോഹ്ലി വീണ്ടും സ്റ്റോക്‌സുമയാി വാക്‌പോരിലേര്‍പ്പെട്ടു. ഇതോടെ അമ്പയര്‍മാര്‍ വീണ്ും ഇടപെടുകയും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ഏറ്റുമുട്ടിയില്ലെങ്കിലും മുഹമ്മദ് സിറാജുമായി സ്റ്റോക്‌സ് വാക് പോരില്‍ ഏര്‍പ്പെടുന്നത് കാണാമായിരുന്നു.