ശത്രുക്കളല്ല സ്‌നേഹിതര്‍, ഗംഭീറിന് കീഴില്‍ പരിശീലനം തുടങ്ങി കോഹ്ലി

Image 3
CricketFeaturedTeam India

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ടി20 പരമ്പരയില്‍ ശ്രീലങ്കയെ വൈറ്റ്വാഷ് ചെയ്ത ഇന്ത്യയ്ക്ക് മുന്നില്‍ ഇനി അടുത്ത ടാസ്‌ക്ക് ഏകദിന പരമ്പരയാണ്. രോഹിത് ശര്‍മ വീണ്ടും നീലപ്പടയെ നയിക്കാന്‍ ഒരുങ്ങുമ്പോള്‍, പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും കൊളംബോയില്‍ ടീമിനൊപ്പം ചേര്‍ന്നു.

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഗൗതം ഗംഭീറും പരിശീലന സമയത്ത് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഐപിഎല്ലില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍, ഈ രണ്ട് ഡല്‍ഹിക്കാര്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ എങ്ങനെ ഒത്തുചേരുമെന്ന് വലിയ ആകാംക്ഷയുണ്ടായിരുന്നു. എന്നിരുന്നാലും, പരിശീലകനെന്ന നിലയിലുള്ള തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍, ഇരുവരും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി 2025 ഒരുക്കങ്ങള്‍ ആരംഭിക്കുന്നു

ഓഗസ്റ്റ് 2 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രോഹിത്തും കോഹ്ലിയും മടങ്ങിയെത്തുന്ന ടീമില്‍ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നുണ്ട്. 2025 ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ കണ്ട് ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.