2021-30 ബാബര്‍ ഭരിക്കുമോ? കോഹ്ലിയ്ക്ക് എന്ത് സംഭവിക്കും, വാദപ്രതിവാദം

Image 3
CricketCricket News

റാഷിദ് എംപി

മൂന്ന് കൊല്ലം മുന്പ് ആരോ പറഞ്ഞെന്നു തോന്നുന്നു …കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പോകുന്നത് ബാബര്‍ ആയിരിക്കും..

അതിന്റെ ആദ്യപടി ഇക്കൊല്ലം ഉണ്ടാകും ഒന്നാം റാങ്ക് ഏകദിന വേള്‍ഡ് കപ്പ് കഴിഞ്ഞ മുതല്‍ ചുരുക്കം ഏകദിനങ്ങളില്‍ മാത്രമേ പാക്കിസ്ഥാന്‍ കളിച്ചിട്ടുള്ളു..

ഈ വര്‍ഷം ഒരുപാട് ഏകദിനം കളിക്കാന്‍ ഉണ്ട. എല്ലാം ബാബര്‍ കൊണ്ട് പോകും. 2021- 2030 ബാബര്‍ ഭരിക്കും .

അനീഷ് വി പിള്ള

ആദ്യം ഉമര്‍ ആക്മല്‍ അടുത്ത സെന്‍സേഷന്‍ ആണെന്നും പറഞ്ഞോണ്ട് വന്നു… പിന്നെ ഷെഹ്‌സാദ് അടുത്ത കൊഹ്ലി ആണെന്നും പറഞ്ഞോണ്ട് വന്നു.. ദേ ഇപ്പൊ അടുത്ത ഐറ്റം…

പാവപ്പെട്ട പട്ടിണി പാവങ്ങളെ എടുത്തു അലക്കിട്ട് കാര്യം ഇല്ല… 2021-2030 ബാബര്‍ ഭരിക്കും എന്നൊക്കെ കേട്ടു.. ജയില്‍ ആണോ ഉദ്ദേശിച്ചത്… ആദ്യം കേസില്‍ നിന്ന് ഊരാന്‍ ഉള്ള വഴി നോക്ക്.. കൊഹ്ലിയുടെ റെക്കോര്‍ഡ് ഒക്കെ തകര്‍ക്കുന്നെ വഴിയേ നോക്കാം

ധനേഷ് രാജ്

കഴിവുള്ളവര്‍ കളിക്കട്ടെ…. അവര്‍ റാങ്കും നേടട്ടെ അത് ബാബര്‍ ആയാലും കോഹ്ലി ആയാലും… ഇനി ചിലയവന്മാരുടെ സെല്‍ഫിഷ് പ്ലെയര്‍ രാഹുല്‍ ആയാലും

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്