കോഹ്ലിയെ കുറിച്ച് അമ്പരപ്പിപ്പിക്കുന്ന വിവരം പങ്കുവെച്ച് ആദം സാംപ
ഐപിഎല്ലില്‍ ഇത്തവണ അധികം അവസരം ലഭിക്കാത്ത താരമാണ് ആദം സാംപ. മൂന്ന മത്സരങ്ങളില്‍ മാത്രമാണ് ആദം സാംപ ബംഗളൂരു റോയല്‍സിനായി കളിച്ചത്. കളിക്കളത്തില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും ബംഗളൂരു നായകന്‍ കോഹ്ലിയെ തനിക്ക് അടുത്ത് അറിയാന്‍ സാധിച്ചതായാണ് സാംപ പറയുന്നത്.
ഞാന്‍ എത്തിയ ആദ്യ ദിവസം തന്നെ കോഹ്ലി എനിക്ക് വാട്സ് ആപ്പില്‍ സന്ദേശം അയച്ചു. ആ സമയം എന്റെ പക്കല്‍ കോഹ്ലിയുടെ നമ്പര്‍ ഉണ്ടായിരുന്നില്ല. ഏറെ നാളായി പരിചയമുള്ള ആളെ പോലെയാണ് കോഹ്ലി പെരുമാറിയത്’ സാംപ പറഞ്ഞു.
വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍ ഡെലിവെറൂവിന്റെ 15 ഡോളര്‍ വൗച്ചര്‍, അത് വളരെ നല്ല റെസ്റ്റോറന്റ് ആണ് എന്നാണ് കോഹ്ലി സാംപയ്ക്ക് ആദ്യം അയച്ച സന്ദേശം.
കളി കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയല്ല കോ്ഹ്ലിയെന്ന് സാംപ തുറന്ന് പറയുന്നു.’ക്രിക്കറ്റ് ഫീല്‍ഡില്‍ നിങ്ങള്‍ കാണുന്ന വ്യക്തിയേ അല്ല കോഹ്ലി. കളിയിലേക്കും പരിശീലനത്തിലേക്കും കോഹ്ലി തീവ്രത കൊണ്ടുവരുന്നു. മറ്റെല്ലാവരേയും പോലെ തന്നെ തോല്‍ക്കുന്നത് കോഹ്ലി വെറുക്കുന്നു. മറ്റുള്ളവരേക്കാള്‍ കോഹ്ലി അത് പുറത്തു കാണിക്കും’ സാംപ പറഞ്ഞു.
ഗ്രൗണ്ടില്‍ നിന്ന് പുറത്തു വന്നാല്‍ പിന്നെ കൂളാണ് കോഹ്ലി. ടീം ബസില്‍ ഇരുന്ന് യൂട്യൂബ് വീഡിയോകള്‍ കാണും. ഉറക്കെ ചിരിക്കും…ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവെച്ച റണ്‍ഔട്ട് വീഡിയോ കണ്ട് മൂന്നാഴ്ചയാണ് കോഹ്ലി ഇതേകുറിച്ച് പറഞ്ഞ് ചിരിച്ചത്. കോഫി, യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം കോഹ്ലി സംസാരിച്ചുകൊണ്ടിരിക്കും’ സാംപ പറഞ്ഞ് നിര്‍ത്തി.