കൂമാൻ ഉറച്ചു തന്നെ, എൽ ക്ലാസിക്കോ വിജയത്തിനായുള്ള കൂമാന്റെ ഇലവൻ ഇങ്ങനെ

Image 3
FeaturedFootballLa Liga

ഈ സീസണിലെ ആദ്യ എൽക്ലാസിക്കോ മത്സരം ശനിയാഴ്ച ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിൽ വെച്ച് അരങ്ങേറും. അവസാന രണ്ടു മത്സരങ്ങളും തോറ്റ റയൽ മാഡ്രിഡിനെതിരെയാണ് ചാമ്പ്യൻസ് ലീഗിൽ മികച്ച വിജയവുമായി ബാഴ്‌സലോണ കൊമ്പ് കോർക്കാനൊരുങ്ങുന്നത്. പരിക്കാണ് റയൽ മാഡ്രിഡിനു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

പ്രധാനതാരങ്ങളായ സെർജിയോ റാമോസും ഈഡൻ ഹസാർഡും ഡാനി കാർവഹാലും പുറത്തിരിക്കുന്നത് സിദാനു വലിയ തലവേദന തന്നെയാണ്. എന്നിരുന്നാലും തോൽ‌വിയിൽ നിന്നും ആത്മവിശ്വാസത്തോടെ തിരിച്ചു വരാനാവുമെന്ന് തന്നെയാണ് സിദാൻ പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ള പ്രശ്നങ്ങൾ സിദാൻ തന്നെ പരിഹരിക്കുമെന്ന് മത്സരശേഷം അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ഗെറ്റാഫെക്കെതിരായ തോൽവിക്കു ശേഷം ഫെറെൻക്വരോസിനെതിരായ ചാമ്പ്യൻസ് ലീഗ് വിജയം കൂമാനു കൂടുതൽ ആത്മവിശ്വാസമേകുന്നുണ്ട്. ഡെമ്പെലെയുടെ മികച്ച പ്രകടനം കൂമാനെ തൃപ്തിപ്പെടുത്തുന്നുണ്ട്. റയലിനെതിരെ 4-2-3-1 എന്ന ഫോർമേഷൻ തന്നെയായിരിക്കും അണിനിരത്തുക. ഗോൾകീപ്പറായി പരിക്കിൽ നിന്നും തിരിച്ചുവന്ന ടെർ സ്റ്റേഗന് പകരം നെറ്റോയെ ആണ് പരിഗണിക്കുന്നത്. എന്നാൽ പരിക്കിൽ നിന്നും തിരിച്ചു വന്ന ജോർഡി ആൽബ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. പ്രതിരോധത്തിൽ ഡെസ്റ്റ്/റോബർട്ടോ, പിക്കെ, ലെങ്ലറ്റ്, ആൽബ എന്നിവർ ഇടം നേടും.

പ്രതിരോധമധ്യനിരയിൽ ഡിജോങ്, ബുസ്കെറ്റ്സ് എന്നിവർ ഇടാംനേടുമ്പോൾ പ്യാനിച്ച് ബെഞ്ചിലിരിക്കാനാണ് സാധ്യത കാണുന്നത്. ആക്രമണത്തിൽ അൻസു ഫാറ്റി, കൂട്ടിഞ്ഞോ, ഗ്രീസ്മാൻ എന്നിവർ ഇടം നേടുമ്പോൾ ഫാൾസ് 9 ആയി മെസി മുന്നേറ്റനിരയെ നയിക്കും. ഗ്രീസ്‌മാന്‌ പകരം ട്രിന്കാവോയെ ഉപയോഗപ്പെടുത്താനും സാധ്യത കാണുന്നുണ്ട്. സാധ്യത ഇലവൻ: നെറ്റോ, ഡെസ്റ്റ്, പിക്കെ,ലെങ്ലറ്റ്, ആൽബ, ഡി ജോങ്,ബുസ്കെറ്റ്സ്, ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ,അൻസു ഫാറ്റി, മെസി