ഗെറ്റാഫെക്കെതിരെ ലയണൽ മെസി ഇറങ്ങുമോ? ബാഴ്‌സയെ കാത്തിരിക്കുന്നത് തിരക്കേറിയ മത്സരഷെഡ്യൂൾ

അർജന്റീനയുടെ യോഗ്യതമത്സരങ്ങൾക്കു ശേഷം തിരിച്ചെത്തിയ ലയണൽ മെസിയെ കാത്തിരിക്കുന്നത് തിരക്കേറിയ മത്സരഷെഡ്യൂളാണ്. 21 ദിവസങ്ങൾക്കുള്ളിൽ 7 മത്സരങ്ങളാണ് ബാഴ്‌സലോണയ്ക്ക് ഇനി കളിക്കാനുള്ളതെന്നു കൂമാനു സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ കൂടുതൽ വിശ്രമമില്ലാതെ കളിച്ച ലയണൽ മെസിക്ക് ഇത്തവണ വിശ്രമം നൽകാനും കൂമാൻ പദ്ധതിയിടുന്നുണ്ട്.

എൽ ക്ലാസിക്കോയും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുമടക്കം വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് ഈ 21 ദിവസങ്ങൾക്കിടയിൽ നടക്കുന്നതെന്നതും കൂമാനു തലവേദനയാവുന്നുണ്ട്. അതിനാൽ തന്നെ ചില മത്സരങ്ങളിൽ മെസിക്ക് വിശ്രമം നൽകി പ്രധാനമത്സരങ്ങളിലേക്ക് കൂടുതൽ ഉന്മേഷവാനായ മെസിയെ ഒരുക്കാനുള്ള പദ്ധതിയാണ് കൂമൻ ലക്ഷ്യമിടുന്നത്.

അതിനാൽ ഗെറ്റാഫെക്കെതിരായ ലാലിഗ മത്സരത്തിൽ മെസിയെ ബെഞ്ചിലിരുത്താനുള്ള നീക്കവും കൂമൻ ആലോചിക്കുന്നുണ്ട്. അതിനു ശേഷം ഫെറെൻക്വാരോസുമായി നടക്കുന്ന ആദ്യ ചാമ്പ്യൻസ്ലീഗ് ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ മെസിയെ ഊർജസ്വലനായി കളിക്കാൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം നടക്കുന്ന എൽ ക്ലാസിക്കോക്കും മെസിയെ ഇറക്കാനാവണമെങ്കിൽ വിശ്രമം അനിവാര്യമാണ്.

എൽ ക്ലാസിക്കോക്ക് ശേഷം മൂന്നു ദിവസത്തിന് ശേഷം യുവന്റസിനെതിരായ ചാമ്പ്യൻസ്‌ലീഗ് മത്സരവും ബാഴ്സക്ക് കൂടുതൽ പ്രധാനപ്പെട്ട മത്സരമാണ്. ജൂൺ മുതലാളി ലാലിഗ പുനരാരംഭിച്ചത് മുതലാളി വിശ്രമമില്ലാതെ കളിക്കുന്ന ലയണൽ മെസി അർജന്റീനക്ക് വേണ്ടിയും അവസാന രണ്ടു മത്സരങ്ങൾ കളിച്ചിരുന്നു. അതിനാൽ തന്നെ ഗെറ്റാഫെക്കെതിരെ ലയണൽ മെസിയെ ബെഞ്ചിലിരുത്താനാണ് കൂടുതൽ സാധ്യത കാണുന്നത്.

You Might Also Like