മെസിയുമായി കൂടികാഴ്ച്ച നടത്തി കൂമാന്‍, നിര്‍ണ്ണായക വെളിപ്പെടുത്തല്‍

Image 3
FeaturedFootball

ബാഴ്സയുടെ പുതിയ പരിശീലകനായ റൊണാൾഡ്‌ കൂമാനുമായി സംസാരിച്ച വേളയിൽ താൻ ക്ലബിൽ തുടരുമെന്ന് ഉറപ്പില്ലെന്ന് മെസി അഭിപ്രായപ്പെട്ടിരുന്നു. അതിനു ശേഷം മെസി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തിയേറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലും ലയണൽ മെസി തന്റെ കരിയർ ബാഴ്സയിൽ തന്നെ പൂർത്തിയാക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ പക്ഷം.

എൻഒഎസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസിയെക്കുറിച്ച് സംസാരിച്ചത്. താൻ പെപ് ഗ്വാർഡിയോളയുമായി സംസാരിച്ചിരുന്നുവെന്നും മെസ്സി എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ആണെന്നും തോൽവികളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നു പെപ്‌ ചൂണ്ടികാണിച്ചെന്നും കൂമാൻ വെളിപ്പെടുത്തി.

“മെസിയൊരു ജേതാവാണ്. ഞാൻ ഇപ്പോഴും പെപ് ഗ്വാർഡിയോളയുമായി ബന്ധം പുലർത്തുന്ന ആളാണ്. ഞാൻ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ചിരുന്നു. പെപ് എന്നോട് പറഞ്ഞത് മെസിയെപ്പോഴും വിജയം ആഗ്രഹിക്കുന്ന ആളാണെന്നാണ്. എല്ലാം അദ്ദേഹത്തിന് കൈപിടിയിലൊതുക്കണം.”

അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ അദ്ദേഹം അസ്വസ്ഥനാവുമെന്നാണ് പെപ് എന്നോട് സൂചിപ്പിച്ചത്. എനിക്കുറപ്പുണ്ട് മെസി ഈ ടീമിനൊപ്പം നല്ല രീതിയിൽ കളിക്കുമെന്ന്. അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹം ഈ ക്ലബിന്റെ നായകനാണ്. അദ്ദേഹം ബാഴ്സയിൽ തന്നെ കരിയർ പൂർത്തിയാക്കും. മെസിയെന്നാൽ ബാഴ്സയും ബാഴ്സയെന്നാൽ മെസ്സിയുമാണ്.” കൂമാൻ അഭിപ്രായപ്പെട്ടു.