വിവാദ ഗെറ്റാഫെതാരം നിയോം എന്നെ അപമാനിച്ചു, പറയാൻ കൊള്ളാത്ത വാക്കുകളാണ് അവൻ എന്നോട് പറഞ്ഞതെന്ന് കൂമാന്റെ വെളിപ്പെടുത്തൽ

Image 3
FeaturedFootballLa LigaUncategorized

ഗെറ്റാഫെയുമായുള്ള മത്സരത്തിൽ  കൂമാനു കീഴിൽ  ആദ്യ തോൽവി  രുചിച്ചിരിക്കുകയാണ് ബാഴ്‌സലോണ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗെറ്റാഫെ അവരുടെ തട്ടകത്തിൽ വിജയം കരസ്തമാക്കിയത്. എന്നാൽ റഫറിയിങ്ങുമായും ഗെറ്റാഫെ താരം അലൻ നിയോമുമായി ബന്ധപ്പെട്ട വിവാദങ്ങൾ മത്സരത്തെ വേറൊരു  തലത്തിലെത്തിച്ചിരുന്നു.

മത്സരശേഷം  ഗെറ്റാഫെ പരിശീലകൻ ബോർഡൊലസുമായി രോഷാകുലനായി    കൂമാൻ വാഗ്വാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. വിവാദത്തരം അലൻ നിയോമുമായി ബന്ധപ്പെട്ടു തന്നെയാണ് കൂമൻ ബോർഡൊലാസിനോട് സംസാരിച്ചത്. മത്സരത്തിനിടെ നിയോം തന്നോട്  മോശം വാക്കുകൾ പ്രയോഗിച്ചുവെന്നാണ് കൂമൻ ഗെറ്റാഫെ പരിശീലകനോട് ചൂണ്ടിക്കാണിച്ചത്.  തന്നെ അവഹേളിച്ചത് ഒട്ടും ശരിയായില്ലെന്നാണ് കൂമൻ മത്സരശേഷം പറഞ്ഞത്. ഒപ്പം റഫറിയിങ്ങിനെ വിമർശിക്കാനും കൂമൻ മറന്നില്ല.

” നിയോം എന്നെ അവഹേളിച്ചു. അവൻ എന്നോട് വലിയ അപമാര്യാദയാണ് കാണിച്ചത്. അതൊരിക്കലും ഞാൻ സമ്മതിച്ചു തരുന്നതല്ല. ആധുനിക ഫുട്ബോളിൽ നമ്മൾ അതൊരിക്കലും അനുവദിച്ചു കൊടുക്കരുത്. പറഞ്ഞത് ഞാനൊരിക്കലും ആവർത്തിക്കുന്നില്ല. വളരെ മോശമായ വാക്കുകളാണ് അവൻ എന്നോട് പറഞ്ഞത്. “

“എനിക്ക് റഫറിയിങ്ങിനെ കുറിച്ച് ഒന്നും പറയാനില്ല. ഫൗളിനും കാർഡ് നൽകുന്നതിലും അഭിപ്രായം പറയാൻ  എളുപ്പമാണ്. എന്നാൽ റഫറിയുടെ കാര്യത്തിൽ അതു ശ്രമകരമായ ജോലിയാണ്. എന്നാൽ ഇന്നു റഫറിയും അസിസ്റ്റന്റുകളും ഫോർത്ത് ഓഫിഷ്യലും വീഡിയോ റഫറിയിങ്ങുമുണ്ടായിരുന്നു. എന്നാൽ  ഇന്നു വിഎആർ ഉണ്ടായിരുന്നോ എന്ന് തന്നെ സംശയമായിരുന്നു. ഇതൊക്കെ തന്നെയാണെങ്കിലും ഞങ്ങൾക്ക് ഞങ്ങളിൽ തന്നെ തിരിഞ്ഞുനോക്കേണ്ടതുണ്ട്. ” കൂമാൻ മത്സരശേഷം പറഞ്ഞു.