മെസിയുടെ ആത്മവിശ്വാസം നൽകുന്ന വാക്കുകളും എന്നിലെ സമ്മർദ്ദം കുറക്കുന്നില്ലെന്നു കൂമാൻ
ടീമിലെ എല്ലാ താരങ്ങളും ഒരുമിച്ചു നിന്ന് വിജയങ്ങൾക്കായി പൊരുതണമെന്നു മെസി പറഞ്ഞെങ്കിലും അതൊന്നും ബാഴ്സലോണയിലെ തന്റെ ജീവിതത്തെ മികച്ചതാക്കില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് പരിശീലകനായ റൊണാൾഡ് കൂമാൻ. ബാഴ്സലോണയിൽ കളിക്കാരനായിരുന്ന തനിക്ക് പരിശീലകനായിരിക്കുമ്പോഴുള്ള സമ്മർദ്ദം വളരെ വലുതാണെന്നാണ് കൂമാന്റെ അഭിപ്രായം.
“മെസി പറഞ്ഞ വാക്കുകളും ബാഴ്സയിൽ എനിക്കു സമാധാനം ഉണ്ടാക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ല. എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ ഉണ്ടായേക്കും. എങ്കിലും നായകൻ എല്ലാവരോടും ഒരുമിച്ചു നിൽക്കാൻ പറഞ്ഞത് നല്ലകാര്യമാണ്. മുൻപത്തേക്കാൾ ശാന്തത ടീമിൽ കൊണ്ടു വരാൻ അതിനു കഴിഞ്ഞേക്കും.”
“മെസിക്കായി ഏറ്റവും മികച്ച ടീമിനെ ഒരുക്കിയാൽ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്. അദ്ദേഹത്തിനു സുഖകരമായ വ്യവസ്ഥ ഒരു ബാഴ്സയിൽ ഉണ്ടാക്കുകയാണു ആവശ്യം. അതു ട്രെയിനിംഗ് വഴി നടപ്പിലാക്കി മെസിയെ സന്തോഷവാനായി നിലനിർത്തുകയാണ് മത്സരം വിജയിക്കാനുള്ള മാർഗം.” കൂമാൻ അഭിപ്രായപ്പെട്ടു.
കൂമാനു കീഴിൽ രണ്ടാമത്തെ ലാലിഗ മത്സരവും വിജയിക്കാൻ ബാഴ്സക്ക് സാധിച്ചു. സെൽറ്റ വിഗൊക്കെതിരായി അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയം നേടാൻ കൂമാന്റെ ബാഴ്സക്ക് കഴിഞ്ഞു. എൽ ക്ലാസിക്കോയടക്കം മികച്ച ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ ഈ മാസത്തിൽ തന്നെയുള്ളത് തന്നെയാണ് കൂമാനു കൂടുതൽ തലവേദനയാവുന്നത്.