നെയ്മറിലും എംബാപ്പെയിലും താത്പര്യമുണ്ടോയെന്നു ചോദിക്കൂ, ഉണ്ടെന്നേ പറയുകയുളളുവെന്നു കൂമാൻ

സൂപ്പർതാരം ലയണൽ മെസിയെക്കുറിച്ചുള്ള പിഎസ്‌ജി സ്പോർട്ടിങ് ചീഫിന്റെ പരാമർശത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകനായ കൂമാൻ. ലയണൽ മെസിയെപ്പോലുള്ള താരങ്ങൾ എപ്പോഴും പിഎസ്‌ജിയുടെ ലിസ്റ്റിൽ ഉണ്ടെന്നാണ് പിഎസ്‌ജി സ്പോർട്ടിങ് ചീഫായ ലിയോനാർഡോ അഭിപ്രായപ്പെട്ടത്. എന്നാൽ എന്നാൽ ഈ പരാമർശത്തെ ഉദ്ധരിച്ചു കൊണ്ടുള്ള ചോദ്യത്തിന്  തക്കതായ മറുപടി നൽകിയിരിക്കുകയാണ് കൂമാൻ.

നാളെ നടക്കാനിരിക്കുന്ന കോപ്പ ഡെൽ റെയ് മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം: “നിങ്ങൾ എന്നോട് നെയ്മറിലോ എംബാപ്പെയിലോ താത്പര്യമുണ്ടോ എന്ന് ചോദിച്ചാൽ അതേ എന്നായിരിക്കും ഞാൻ പറയുക.” ഒപ്പം മെസിയെക്കുറിച്ചും അദ്ദേഹത്തിന്റെ പരിശീലനത്തിൽ എന്തെങ്കിലും അസ്വഭാവികത തോന്നിയോയെന്ന ചോദ്യത്തിനും കൂമാൻ മറുപടി നൽകി.

” ലിയോ കഠിന പരിശീലനത്തിലേർപ്പെട്ടിരുന്നു. അവനിൽ ഒരു ആസ്വഭാവികതയും എനിക്ക് കാണാനായില്ല. ഫൈനലിലെ റിസൾട്ടിൽ എല്ലാവർക്കും വിഷമമുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ മുന്നോട്ടു പോവുകയാണുണ്ടായത്. ഞങ്ങൾ എല്ലാറ്റിലും മികവുണ്ടാക്കാനുള്ള ശരിയായ വഴിയിലാണുള്ളത്. കളിയിൽ പ്രതിരോധത്തിൽ ഇനി മെച്ചപ്പെടാനുണ്ട്. ലിയോ ഇതിലേക്ക് കൂടുതൽ ഇടപെടുന്നുണ്ട്. ” കൂമാൻ പറഞ്ഞു.

30 മില്യൺ യൂറോക്ക് മുകളിൽ മുടക്കിയ ഫ്രാൻസിസ്‌കോ ട്രിൻകാവോക്ക് അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും കൂമാൻ മറുപടി നൽകുകയുണ്ടായി. യുവതാരമെന്ന നിലക്ക് ബാഴ്‌സയിലേക്ക് വന്നത് ഒരു മികച്ച കാൽവെയ്പ്പാണെന്നും കൂടുതൽ മത്സരം ഉള്ളതിനാലാണ് മിനുട്ടുകൾ ലഭിക്കാത്തതെന്നും കൂമാൻ വ്യക്തമാക്കി. ട്രിൻകാവോ ബാഴ്സയുടെ ഭാവിതാരമാണെന്നും കൂമാൻ ചൂണ്ടിക്കാണിച്ചു.

You Might Also Like