ബാഴ്സ ബോർഡിൽ വിശ്വാസം നഷ്ടപ്പെട്ട് കൂമാൻ, നിസ്സഹായനായി ബാഴ്സയ്ക്കൊപ്പം ആദ്യമത്സരത്തിനിറങ്ങുന്നു

Image 3
FeaturedFootballLa Liga

അടുത്തിടെയാണ് ബാഴ്‌സ ചാമ്പ്യൻസ്‌ലീഗ് തോൽവിക്കു ശേഷം പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കി കൊണ്ട് ബാഴ്സ റൊണാൾഡ് കൂമാനെ നിയമിച്ചത്. ഒപ്പം സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങളും ബാഴ്‌സയെ കൂടുതൽ പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. ഇതിനോടൊപ്പം ലൂയിസ് സുവാരസ് അടക്കമുള്ള പ്രമുഖതാരങ്ങൾ ക്ലബ് വിട്ടതും ബോർഡിനെതിരെ വിമർശനങ്ങലുയർത്തുന്നു.

എന്നാലിപ്പോൾ പരിശീലകൻ റൊണാൾഡ് കൂമാന് ബാഴ്സ ബോർഡിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബാഴ്‌സ ബോർഡിന്റെ പിന്തിരിപ്പൻ നയങ്ങളാണ് കൂമാനെ നിരാശനാക്കുന്നത്. എന്നാൽ ഇക്കാര്യം കൂമാൻ പരസ്യപ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടില്ല.

തന്റെ അടുത്ത സുഹൃത്തുക്കളോടാണ് കൂമാൻ ബാഴ്സ ബോർഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വെയ്പ്പെടുത്തിയതെന്നാണ് അഭ്യൂഹങ്ങൾ. പ്രത്യേകിച്ച് കൂമാൻ വന്നതിന് ശേഷം ഒരൊറ്റ സൈനിങ്‌ പോലും ബാഴ്സ ചെയ്തിട്ടില്ല. കൂമാൻ ആവിശ്യപ്പെട്ട മൂന്നു ഡച്ച് താരങ്ങളിൽ ഒരാളെ പോലും ടീമിൽ എത്തിക്കാൻ മാനേജ്മെന്റ് ശ്രമിച്ചിട്ടില്ല.

ടീമിന് പുതിയ താരങ്ങളെ ആവിശ്യമായ സാഹചര്യമുണ്ടായിട്ടും ഒരാളെ പോലും വാങ്ങാത്തത് കൂമാനിൽ അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്.പല കാര്യങ്ങളിലും കൂമാനോട് ചോദിക്കാതെ മാനേജ്മെന്റ് തീരുമാനങ്ങൾ കൈകൊണ്ടതാണ് അദ്ദേഹത്തെ ഇത്രയധികം ദേഷ്യമുണ്ടാക്കുന്നതെന്നാണ് കാരണമായി പറയുന്നത്. ഏതായാലും ഇപ്പോഴുള്ള ടീമുമായി മുന്നോട്ട് പോവാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. വിയ്യാറയലിനെതിരെയാണ് ബാഴ്സയുടെ ആദ്യ ലാലിഗ മത്സരം.