പ്രസിഡന്റ് രാജിവെച്ചത് എന്നെ ബാധിക്കുന്ന കാര്യമല്ല, കിരീടം നേടിക്കൊടുക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നു കൂമാൻ

എൽ ക്ലാസിക്കോയിലെ തോൽവി റൊണാൾഡ്‌ കൂമാന്റെ ബാഴ്സയിലെ സ്ഥാനത്തിനെ ഒട്ടും പ്രതിസന്ധിയിലാക്കിയിട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് റൊണാൾഡ് കൂമാൻ. താൻ ശരിയായ പാതയിലാണുള്ളതെന്നും ബാഴ്‌സക്ക് കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള കഠിനപരിശ്രമത്തിലാണ് താനെന്നും ചൂണ്ടിക്കാണിക്കുന്നു.

ഒപ്പം ജോസെപ് മരിയ ബർതോമ്യു പ്രസിഡന്റ് സ്ഥാനം രാജി വെച്ചതും ഒരിക്കലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും കൂമാൻ അഭിപ്രായപ്പെട്ടു. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയായ വിക്ടർ ഫോണ്ട് ബാഴ്സക്ക് പുതിയ പരിശീലകനെ കൊണ്ടു വരുമെന്നു വാഗ്ദാനം ചെയ്തിരുന്നു. പെപ്‌ ഗാർഡിയോളയും സാവി ഹെർണാൻഡസിനെയുമാണ് ഫോണ്ട് ബാഴ്‌സയിലേക്ക് കൊണ്ടുവരാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്.

യുവന്റസുമായുള്ള അധികാരിക വിജയത്തോടെ എൽ ക്ലാസിക്കോ തോൽവിക്ക് മറുപടി നൽകിയിരിക്കുകയാണ് കൂമാൻ. ബർതോമ്യുവിന്റെ കൊഴിഞ്ഞു പോക്ക് തന്റെ കരിയറിനെ ബാധിക്കുമോയെന്നറിയില്ലെന്നും പുതിയ കോച്ച് വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്നും കൂമാൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

“എനിക്കറിയില്ല അതെങ്ങനെയാണെന്നെ ബാധിക്കുന്നതെന്നു. അതെന്റെ കൈകളിൽ നിൽക്കുന്ന കാര്യമല്ല. ഞാൻ ട്രോഫികൾ നേടാനുള്ള കഠിന പരിശ്രമത്തിലാണ്. ബാക്കിയുള്ളതെല്ലാം കാത്തിരിപ്പു വേണ്ട കാര്യങ്ങളാണ്. അവർ മാറ്റങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതെന്നെ ഒരിക്കലും പേടിപ്പെടുത്തുന്നില്ല. എനിക്ക് എന്റെ ജോലിയിൽ മാത്രമാണ് ശ്രദ്ധ.” ഇനി മുതൽ അവരുടെ പാഠത്തികളെക്കുറിച്ചായിരിക്കും ചർച്ചയെന്നെനിക്കറിയാം. നമുക്ക് നോക്കാം ആരായിരിക്കും പുതിയ പ്രസിഡന്റെന്നു. ” കൂമാൻ മറുപടി നൽകി.

You Might Also Like