സിറ്റിയുടെ ‘ഗാർഡ് ഓഫ് ഓണർ’ ഞങ്ങൾക്കാവശ്യമില്ല!, തുറന്നു പറഞ്ഞ് ക്ലോപ്പ്
കഴിഞ്ഞ തവണത്തെ ജേതാക്കളും പുതിയ ചാമ്പ്യന്മാരും പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്‌ളോപ്പിന്റെ അഭിപ്രായത്തില്‍ സിറ്റി തങ്ങള്‍ക്ക് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കേണ്ട കാര്യമില്ല എന്നാണ്. കഴിഞ്ഞ ദിവസം സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ലിവര്‍പൂളിനെ ഞങ്ങള്‍ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ കൊടുത്ത് ആദരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കുറിച്ചാണ് ക്ലോപ്പിന്റെ പ്രതികരണം.
ഗാര്‍ഡിയോളയും കൂട്ടരും ഇങ്ങനെ ഒരു ചടങ്ങ് നടത്തുമെന്ന് തനിക്കു തോന്നുന്നില്ലെന്ന് ക്ലോപ്പ് പറയുന്നു. അതും അവരുടെ കിരീടം നഷ്ടപ്പെടുത്തിയവര്‍ക്ക് ഇങ്ങനെ ആദരം നല്‍കുമെന്ന് വിശ്വസിക്കാനാകില്ലെന്നും ക്ലോപ്പ് പറഞ്ഞു. ‘ജര്‍മന്‍ ലീഗില്‍ ഇങ്ങനെ ഒരു കാര്യം എനിക്ക് കിട്ടിയിട്ടുണ്ടെന്ന് ഓര്‍ക്കുന്നില്ല’ വീഡിയോ പ്രസ്സ് കോണ്‍ഫറന്‍സിലൂടെ ക്ലോപ്പ് പറയുന്നു.
മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ഇംഗ്ലണ്ടിലെ ചാമ്പ്യന്‍മാരാക്കുന്നത്. സിറ്റിയുമായി 23 പോയന്റിന്റെ വലിയ വ്യത്യാസത്തില്‍ സീസണില്‍ എഴു കളികള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍മാരായത്.
ഇംഗ്ലീഷ് പാരമ്പര്യം നല്ലതാണെങ്കിലും ഞങ്ങള്‍ക്ക് ഫുട്‌ബോളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ക്ലോപ്പ് അവര്‍ത്തിച്ചു. ‘സിറ്റിയുമായുള്ള കളിയില്‍ കഠിനമായി പരിശ്രമിക്കുകയും നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്താലേ വിജയിക്കാനാവുകയുള്ളൂ. ഫൈനല്‍ വിസിലിനു കാതോര്‍ക്കുന്ന ഒരു മത്സരമായി ഇതിനെ കാണാനാവില്ല. ഇത് ശരിക്കും ഒരു മികച്ച ഫുട്‌ബോള്‍ മത്സരമായിരിക്കും’ ക്ലോപ്പ് സിറ്റിയുമായുള്ള മത്സരത്തെക്കുറിച്ച് പറഞ്ഞു.