ഇത്തവണ ജർമനി യൂറോകപ്പ് നേടും, ജോക്കിം ലോക്ക് പിന്തുണയുമായി യർഗൻ ക്ലോപ്പ്

സ്പെയിനിനെതിരായ നേഷൻസ് ലീഗ് മൽസരത്തിൽ ആറു ഗോളിന്റെ ദയനീയ തോൽവി മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ജർമനിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഈ തോൽവിയോടെ നിലവിലെ പരിശീലകനായ ജോക്കിം ലോയുടെ സ്ഥാനത്തിന് വലിയ സമ്മർദ്ദമാണുണ്ടാക്കിയത്. ജോക്കിം ലോക്ക് പകരക്കാരനായി ലിവർപൂൾ പരിശീലകനായ യർഗൻ ക്ളോപ്പിനെ പരിഗണിക്കാനായുള്ള മുറവിളികൾ ജർമനിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങി.
എന്നാൽ ഈ വിഷയത്തിൽ ജോക്കിം ലോക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ പരിശീലകനായ യർഗൻ ക്ളോപ്പ്. ജോക്കിം ലോ ജർമനിയിൽ വർഷങ്ങളോളം പ്രവൃത്തി പരിചയമുള്ള പരിശീലകനാണെന്നും 2020 യൂറോ വരെ സ്വന്തമാക്കാൻ ജർമനിയെ സജ്ജമാക്കാൻ ലോക്ക് സാധിക്കുമെന്നും ക്ളോപ്പ് അഭിപ്രായപ്പെട്ടു. ജർമ്മനി മാധ്യമമായ ബിൽഡിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'I have 0% criticism' – Klopp urges Germany to back under-fire Low https://t.co/JonI3ZCEOu pic.twitter.com/sirP488kdC
— GOAL Africa (@GOALAfrica) December 6, 2020
“എല്ലാ സംഭവങ്ങളും വ്യക്തമാക്കുന്നത് നാഷണൽ ടീമിലെ സാഹചര്യങ്ങൾ അത്ര എളുപ്പമുള്ള കാര്യമല്ലെന്നു തന്നെയാണ്. ആളുകൾ ചിന്തിക്കുന്നത് മാറി വരുന്ന പരിശീലകൻ സ്വാഭാവികമായും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നാണ്. കുറേ കാലങ്ങളായുള്ള ജോഗിയുടെ(ജോക്കിം ലോ) വിജയങ്ങളെ നമ്മൾ മറക്കരുത്. “
ചിലകാര്യങ്ങൾ ചിലസമയങ്ങളിൽ വിചാരിച്ചതു പോലെ നടക്കാത്തതിനു കാരണം ചിലപ്പോൾ പരിശീലകർ മാത്രമാവണമെന്നില്ല. എന്റെ കാഴ്ചപ്പാടിൽ എല്ലാ പരിശീലകന്മാരും ഇതു തന്നെയാണ് ചിന്തിക്കുന്നതെന്നാണ്. ജോഗി ഈ സാഹചര്യത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മാറ്റി മറിക്കുമെന്നും അതു വിജയിക്കുകയോ അല്ലെങ്കിൽ കൂടുതൽ ദൂരം പോകാനോ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. ” ക്ലോപ്പ് അഭിപ്രായപ്പെട്ടു.