സൂപ്പര്‍ താരത്തെ തഴഞ്ഞ് ക്ലോപ്പ്, ഇനിയും ലിവര്‍പൂളില്‍ തുടരാനാകില്ല
ലിവര്‍പൂള്‍ പുതിയ താരങ്ങളെ സ്വന്തമാക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതോടെ ലിവര്‍പൂള്‍ ഇതിഹാസം ആദം ലല്ലാനയെ നിലനിര്‍ത്താനാവില്ലെന്ന് നിലപാടെടുത്ത് പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ്പ്. 2019-20 സീസണ്‍ അവസാനം വരെ ലല്ലാന ക്ലബ്ബില്‍ തുടരുമെങ്കിലും അടുത്ത സീസണില്‍ താരം ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുപ്പത്തിരണ്ടുകാരന്‍ ആദം ലല്ലാനയെ ലീഗ് പുനരാരംഭിച്ചതിന് ശേഷം ക്ലോപ്പ് ഇതുവരെ കളിക്കളത്തിലിറക്കിയിട്ടില്ല. കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് പകരം സീസണിന്റെ അവസാനം മികച്ചക്ലബ്ബുകളിലേക്കുള്ളതാരത്തിന്റെ കൂടുമാറ്റത്തിന് വഴിയൊരുക്കാനാണ് ക്ലോപ്പ് ആലോചിക്കുന്നത്.
മുന്‍കാലഘട്ടങ്ങളില്‍ ഉണ്ടായതു പോലെ ലല്ലാനയ്ക്ക് ഇനിയും പുതിയ പരിക്ക് ഉണ്ടാകാനുള്ള സാഹസത്തിനു മുതിരുന്നില്ലെന്നും ക്ലോപ്പ് വ്യക്തമാക്കി. ബെഞ്ചിലിരുത്തി ഇംഗ്ലീഷ് താരത്തിന്റെ ഭാവിക്ക് കളങ്കം വരുത്താന്‍ ശ്രമിക്കുന്നില്ലെന്നും പുതിയ മികച്ച ക്ലബ്ബിലേക്ക് തന്നെ ലിവര്‍പൂള്‍ ഇതിഹാസം ചേക്കേറുമെന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു. ഇതുവരെ ക്ലബിന് വേണ്ടി ലല്ലാന നടത്തിയ മികച്ച പ്രകടനങ്ങളെ പ്രശംസിക്കാനും ക്‌ളോപ്പ് മറന്നില്ല.
‘മികച്ച കളിക്കാരനാണ് ലല്ലാന. ട്രൈനിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണവന്‍. ഇപ്പോള്‍ അവന്റെ കാര്യത്തില്‍ വിഷമകരമായ സാഹചര്യമാണുള്ളത്. ക്ലബ്ബില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. ഇപ്പോള്‍ മികച്ച ശാരീരികക്ഷമതയില്‍ ട്രെയിനിങ് ചെയ്യുന്നുണ്ട്. കളിക്കളത്തിലിറക്കി വീണ്ടും പഴയതുപോലുള്ള പരിക്ക് പറ്റാനുള്ള സാഹസത്തിന് ഞങ്ങള്‍ മുതിരുന്നില്ല. മറ്റൊരു മികച്ച ക്ലബ്ബില്‍ ഇതിഹാസമായിത്തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു’ ബ്രൈറ്റണുമായി നടക്കുന്ന പ്രീമിയര്‍ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്ലോപ്പ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ലിവര്‍പൂളിനായി 128 മത്സങ്ങള്‍ കളിച്ചിട്ടുളള ഈ മിഡ്ഫീല്‍ഡര്‍ 18 ഗോളും നേടിയിട്ടുണ്ട്. 2013 മുതല്‍ ഇടവേളകളില്‍ ഇംഗ്ലണ്ട് ദേശീയ ടീമിലെത്താറുളള ഥാരം 34 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.