പ്രീമിയർ ലീഗിലെ ലീഡ്‌സാണ് അറ്റലാന്റ, ചാമ്പ്യൻസ്‌ലീഗിലെ വലിയ വെല്ലുവിളിയെന്നു ക്ളോപ്പ്‌

നവംബർ നാലുമുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ്‌ലീഗ് മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ലിവർപൂൾ. ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയെയാണ് ഇത്തവണ ക്ളോപ്പിന്റെ എതിരാളികൾ. ഈ മത്സരം ലിവർപൂളിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നാണ് പരിശീലകൻ ക്ലോപ്പിന്റെ അഭിപ്രായം. പ്രതിരോധത്തിൽ ജോയൽ മാറ്റിപ്പും മധ്യനിരയിൽ നാബി കീറ്റയും തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ക്ളോപ്പ്‌.

പ്രീമിയർ ലീഗിൽ മാറ്റിപ്, വാൻ ഡൈക്ക് എന്നിവരുടെ അഭാവത്തിലും വെസ്റ്റ്‌ ഹാമിനെതിരെ തിരിച്ചു വരവു നടത്തി വിജയം കരസ്ഥമാക്കിയതും ക്ളോപ്പിനു ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പ്രീമിയർ ലീഗിന്റെ ലീഡ്സിനെ പോലുള്ള ടീമാണ് അറ്റലാന്റയെന്നും മത്സരം ബുദ്ദിമുട്ടേറിയതാവുമെന്നും ക്ളോപ്പ്‌ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

“മികച്ച താരങ്ങളും നല്ല താരങ്ങളെ കണ്ടെത്തുകയും ചെയ്യുന്ന മികച്ച സംഘടിത ടീമാണവർ. നൂറു ശതമാനം ഫലമുണ്ടാക്കുന്ന ഒരു ഘടനയിലാണ് അവർ കളിമെനയുന്നത്. താരങ്ങളുടെ വ്യക്തിഗത കഴിവുകളെ ഉപയോഗപ്പെടുത്തിയിട്ടുള്ള സമർത്ഥമായ കളിയാണ് അവർ നയിക്കുന്നത്. ചാമ്പ്യൻസ്‌ലീഗിൽ ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ മത്സരം.”

“അറ്റലാന്റക്കെതിരെ കളിക്കുകയെന്നത് വളരെ ശ്രമകാരമാണ്. അവരുടെ കളിയിലെ സമീപനത്തിൽ ലീഡ്സിനോട് നല്ല രീതിയിൽ സദൃശ്യം തോന്നിക്കുന്നു. ജോയൽ മാറ്റിപ്പും നാബി കീറ്റയും ഇന്നലെ പരിശീലിച്ചിരുന്നു. മെഡിക്കൽ ഡിപ്പാർട്മെന്റിന്റെ സ്ഥിരീകരണത്തിന് കൂടി കാത്തിരിക്കേണ്ടി വരും. കൂടുതൽ സെന്റർ ബാക്കുകൾ ലഭ്യമായത് നല്ല കാര്യമാണ്” ക്ളോപ്പ്‌ ചൂണ്ടിക്കാണിച്ചു.

You Might Also Like