വാൻ ഡൈക് ഈ സീസണിൽ കളിക്കാൻ അത്ഭുതം സംഭവിക്കേണ്ടിവരും, തിരിച്ചു വരവിനെക്കുറിച്ച് ക്ലോപ്പ് പറയുന്നു

ഈ സീസണിൽ പ്രതിരോധത്തിലെ നെടുംതൂണായ വിർജിൽ വാൻ ഡൈക്കിനെ പരിക്കുമൂലം ദീർഘകാലത്തേക്ക് നഷ്ടപ്പെട്ടത് ലിവർപൂൾ പ്രതിരോധത്തിൽ വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു. യുവതാരങ്ങളെ പ്രതിരോധത്തിൽ ക്ലോപ്പിനു പരീക്ഷിക്കേണ്ടി വരുന്ന സാഹചര്യം വരെ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കാൽമുട്ടിലെ ലിഗമെൻ്റിനു പരിക്കേറ്റതോടെയാണ് വാൻഡൈക്കിനെ ദീർഘകാലത്തേക്ക് കോപ്പിനു നഷ്ടമാകുന്നത്.

നിലവിൽ ദുബായിൽ തിരിച്ചുവരവിനുള്ള ചികിത്സയിലാണ് താരം. ഈ വരുന്ന ഏപ്രിലിൽ താരത്തിനു കളിക്കളത്തിലേക്ക് തിരിച്ചുനാകുമെന്ന് അഭ്യൂഹങ്ങളുയർന്നു വന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് പരിശീലകനായ യർഗൻ ക്ലോപ്പ്.

“എവിടെ നിന്നാണ് ഇത്തരം കാര്യങ്ങൾ ഉയർന്നു വരുന്നതെന്ന് എനിക്കു മനസിലാലാകുന്നില്ല. ഈ സീസണിൽ ഇനി വിർജിൽ കളിക്കുമെന്ന് ഒരു ഡോക്ടറും എന്നോട് പറഞ്ഞിട്ടില്ല. അത് അസാധ്യമായ കാര്യമാണെന്ന് ഞാൻ പറയുന്നില്ല എങ്കിലും സാധ്യത വളരെ കുറവാണ്. ശരിക്കും ഈ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട അവശ്യമേയില്ല. സ്ഥലമുണ്ടെങ്കിൽ മെഡിക്കൽ ഉദ്യോഗസ്ഥർ വേണ്ടെന്നു പറഞ്ഞാലും ഞങ്ങൾ എല്ലാവരെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയേനെ.”

” അത്ഭുതങ്ങൾ സംഭവിക്കും എന്നു കരുതി തന്നെയാണ് ഞങ്ങൾ അവരെ ഇറക്കുന്നത്. സ്ഥലമില്ലെങ്കിൽ ഞങ്ങൾ വേറെ പല കാര്യങ്ങളും ചിന്തിക്കേണ്ടി വരികയും തീരുമാനമെടുക്കേണ്ടി വരികയും ചെയ്യും. അവരെ ഞങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിൽ അതിനർത്ഥം ഞങ്ങൾ വെറും അത്ഭുതങ്ങൾ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നാണ്.” ക്ലോപ്പ് പറഞ്ഞു.

You Might Also Like