അടുത്ത യൂറോയിൽ ഇംഗ്ലണ്ട് തകർന്നടിയും, കാരണസഹിതം മുന്നറിയിപ്പുമായി ജർഗെൻ ക്ളോപ്പ്‌

തിരക്കേറിയ മത്സരക്രമങ്ങൾ മൂലമുള്ള പരിക്കുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് പകരക്കാരായി അഞ്ചു താരങ്ങളെ സബ്സ്ടിട്യൂഷനിൽ അനുവദിക്കണമെന്ന ആവശ്യം കുറേ കാലമായി ലിവർപൂൾ പരിശീലകനായ ജർഗെൻ ക്ളോപ്പ്‌ ഉന്നയിക്കാൻ തുടങ്ങിയിട്ട്. ക്ളോപ്പിനു പിന്തുണയുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്‌ ഗാർഡിയോളയും രംഗത്തെത്തിയിരുന്നു. മൂന്നു സബ്സ്റ്റിട്യൂഷൻ നിലവിൽ കളിക്കുന്ന താരങ്ങളുടെ ശാരീരികക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന വാദമാണ് ഇരുവരും മുന്നോട്ടുവെക്കുന്നത്.

നിലവിലെ മൂന്നു ദിവസമിടവിട്ടുകൊണ്ടുള്ള മത്സരക്രമം താരങ്ങളിൽ വളരെയധികം ക്ഷീണമുണ്ടാക്കുന്നുണ്ടെന്നും എത്രയും പെട്ടെന്നു അഞ്ചു പകരക്കാരെ ഇറക്കാനുള്ള സംവിധാനം തിരികെ കൊണ്ടുവരണമെന്നാണ് ക്ളോപ്പ്‌ ആവശ്യപ്പെടുന്നത്. ഈ രീതിയിൽ തുടർന്നാൽ വരാനിരിക്കുന്ന യൂറോ കപ്പിൽ ക്ഷീണം കൊണ്ടു തളർന്ന താരങ്ങളെ ഇംഗ്ലണ്ടിന് കളിപ്പിക്കേണ്ടി വരുമെന്നാണ് ക്ളോപ്പ്‌ മുന്നറിയിപ്പു നൽകുന്നത്.

” മൂന്നു സബ്ബുകളെ നമ്മൾ ഉപയോഗിക്കുന്നതുണ്ടാക്കുന്ന സ്വാധീനം വീണ്ടും നമ്മളെ ഇക്കാര്യം ചർച്ചയിലെടുക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്. ഇപ്പോൾ എല്ലാ ടീമുകൾക്കും മൂന്നു ദിവസം കൂടുമ്പോൾ മത്സരം കളിക്കേണ്ടി വരുമെന്നതിനാൽ അത് എല്ലാ ടീമുകൾക്കും ഒരു അധികഭാരമായി ഭാവിയിൽ മാറിയേക്കാം. അടുത്ത സമ്മറിൽ അതിന്റെ പരിണിതഫലം സൗത്ത് ഗേറ്റിനും(ഇംഗ്ലണ്ട് പരിശീലകൻ)അനുഭവിക്കേണ്ടി വരും. “

“ഗാരെത് തിരഞ്ഞെടുക്കുന്ന എല്ലാ താരങ്ങളും എല്ലാ മത്സരങ്ങളും കളിച്ച താരങ്ങളായിരിക്കും. ഒട്ടുമുക്കാൽ താരങ്ങളും. എല്ലാവരും ഒരാഴ്ചയിൽ മൂന്നു മത്സരങ്ങൾ വീതം കളിക്കുന്നവരാകും. ഫെബ്രുവരി മുതൽ എല്ലാ മത്സരക്രമങ്ങളും അത്തരത്തിലാകും. ഇങ്ങനെ എല്ലാ മത്സരങ്ങളിലും മൂന്നു സബ്ബുകളെ ഉപയോഗിച്ചുള്ളതിന്റെ ബാക്കിയായിരിക്കും ഗാരെത്തിനു ലഭിക്കുക. മൂന്നു സബ്ബുകളെ മാത്രം ഉപയോഗിക്കുന്നത് തുടർന്നാൽ അത് അദ്ദേഹത്തിനു പ്രശ്നമാകും. ഒപ്പം ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനും.” ക്ളോപ്പ്‌ വ്യക്തമാക്കി.

You Might Also Like